രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമാണ് വി മുരളീധരൻ. സഹമന്ത്രിയായിട്ടാണ് മന്ത്രിസഭാ പ്രവേശനമെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന വിദേശകാര്യമാണ് മുരളീധരന് ലഭിച്ചത്.
2/ 5
വിദേശകാര്യസഹമന്ത്രിയാകുന്ന ആറാമത്തെ മലയാളിയാണ് വി മുരളീധരൻ.
3/ 5
ലക്ഷ്മി എൻ മേനോൻ (1957-1966), എ എ റഹിം (1982-1984), കെ ആർ നാരായണൻ (1985-86), ഇ അഹമ്മദ്( 2004ലും 2011ലും), ശശി തരൂർ (2009-2010) എന്നിവരായിരുന്നു മുരളീധരന്റെ മുൻഗാമികൾ.
4/ 5
പാർലമെന്ററി കാര്യം കൈകാര്യം ചെയ്യുന്ന അഞ്ചാമത്തെ മലയാളിയാണ് വി മുരളീധരൻ.
5/ 5
രവീന്ദ്രവർമ (മൊറാർജി ഗവൺമെന്റിൽ), എം എം ജേക്കബ്, ഒ. രാജഗോപാൽ, വയലാർ രവി എന്നിവരാണ് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്ത മലയാളികളായ മന്ത്രിമാർ. ഇതിൽ രവീന്ദ്രവർമയും വയലാർ രവിയും കാബിനറ്റ് റാങ്കുള്ള മന്ത്രിമാരായിരുന്നു.