കൊച്ചി: ഔദ്യോഗിക ഉദ്ഘാടനത്തിനും മുൻപേ വൈറ്റില മേൽപ്പാലം തുറന്നു കൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി കാമ്പയിന് കണ്ട്രോളര് നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആള് ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം, എറണാകുളം ജില്ല വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.