ഇടതുപക്ഷത്തിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥി ആണോ മേയര്‍ വി കെ പ്രശാന്ത്? എന്ന ചോദ്യമാണ് സർവേയിൽ പ്രധാനമായും ഉന്നയിച്ചത്. തിരുവനന്തപുരം കോർപറേഷന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണോ?, പ്രളയകാലത്തെ മേയറുടെ പ്രവർത്തനം മികച്ചതായിരുന്നോ?, സ്ഥാനാര്‍ഥികളുടെ വ്യക്തി മികവ് വോട്ടിനെ സ്വാധീനിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സർവേയിൽ ഉന്നയിച്ചു.
തലസ്ഥാന നഗരത്തിന്റെ ഭാഗമായിരുന്നിട്ടും അര്‍ഹിക്കുന്ന ശ്രദ്ധ വട്ടിയൂര്‍ക്കാവിന് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും വോട്ടർമാർ മറുപടി നൽകുന്നു. വട്ടിയൂർക്കാവിലെ നിലവിലെ എംഎൽഎയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നോ?, കെ മുരളീധരൻ ലോക്സഭാംഗമായി പോയതിനോട് യോജിക്കുന്നുണ്ടോ?, പ്രതിപക്ഷത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്നീ ചോദ്യങ്ങളും സർവേയിൽ ഉന്നയിച്ചു.