കേരളത്തിന് അനുവദിച്ച തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ ആഴ്ചയിലെ വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. ആദ്യത്തെ 6 ദിവസം കൊണ്ട് ടിക്കറ്റ് ഇനത്തില്‍ മാത്രം കോടികളുടെ വരുമാനമാണ് വന്ദേഭാരത് നേടിയിരിക്കുന്നത്. 2.7 കോടിരൂപയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യ ആഴ്ചയിലെ വരുമാനം.