മകൻ മാധവാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ആളൊഴിഞ്ഞ് അവസാനനിമിഷമാണ് മാധവിനെ മൃതദേഹങ്ങൾ കാണിച്ചത്. ഇനിയവരെ ഒരിക്കലും കാണാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മാധവ് പൊട്ടിക്കരഞ്ഞു.
(റിപ്പോർട്ട്- അശ്വിൻ വല്ലത്ത് )
നേപ്പാളിൽ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തിന്റേയും ഭാര്യ ഇന്ദുലക്ഷ്മിയുടേയും മകൻ വൈഷ്ണവിനേറെയും മൃതദേഹങ്ങൾ സംസ്കരിച്ചു. മകൻ മാധവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
2/ 14
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയ്ക് 12.30 ഓടെ എത്തിയ മൃതദേഹങ്ങൾ മൊകവൂരിൽ രഞ്ജിത്ത് നിർമിക്കുന്ന പുതിയ വീട്ടിലേക്കാണ് ആദ്യമെത്തിച്ചത്.
3/ 14
മന്ത്രി എ.കെ. ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു, എം.കെ രാഘവൻ എം.പി. തുടങ്ങിയവർ അനുഗമിച്ചു.
4/ 14
രഞ്ജിത്തിന്റേയും ഇന്ദുവിന്റെയും സ്വപ്നമായിരുന്ന വീടിന്റെ പണി അവസാന ഘട്ടത്തിലായിരുന്നു. ഉടൻ ഗൃഹപ്രവേശനം നടത്തണമെന്ന് തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു ദുരന്തം.
5/ 14
രഞ്ജിത്തിനേയും ഇന്ദുലക്ഷ്മിയേയും വൈഷ്ണവിനെയും ഒരുനോക്ക് കാണാൻ വൻ ജനാവലി തന്നെയുണ്ടായിരുന്നു.
6/ 14
ആളൊഴിഞ്ഞ് അവസാനനിമിഷമാണ് മാധവിനെ മൃതദേഹങ്ങൾ കാണിച്ചത്. ഇനിയവരെ ഒരിക്കലും കാണാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മാധവ് പൊട്ടിക്കരഞ്ഞു.
7/ 14
അതുവരെ നിശബ്ദരായിരുന്ന ആൾക്കൂട്ടത്തിന് ഒപ്പം വിതുമ്പുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
8/ 14
പിന്നീട് കുന്നമംഗലത്ത് പൊതുദർശനം. അതു കഴിഞ്ഞ് രഞ്ജിത്തിന്റെ തറവാട്ടിലേക്ക്.
9/ 14
തെക്കേപ്പറമ്പിൽ ഇന്ദുവിനും രഞ്ജിത്തിനും ഒരുമിച്ചായിരുന്നു ചിത. തൊട്ടടുത്ത് മകൻ വൈഷ്ണവിനും അന്ത്യവിശ്രമം.
10/ 14
അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് ആറ് വയസുകാരൻ മാധവ് തീ കൊളുത്തി.
11/ 14
ദുഃഖം തളം കെട്ടി നിന്ന വീട്ടിൽ മൂവരെയും അവസാനമായി കാണാനെത്തിയവർ പരസ്പരം ആശ്വസിപ്പിക്കാൻ പോലുമാവാതെ നിസഹായരായി നോക്കി നിന്നു.
12/ 14
അനുജത്തിയുടെ വിവാഹം കഴിഞ്ഞ് വീട്ടിൽ അച്ഛനും അമ്മയും തനിച്ചായതോടെ രണ്ടര വർഷം മുൻപാണു മൊകവൂരിലേക്ക് ഇന്ദുലക്ഷ്മിയും കുടുംബവും താമസം മാറ്റിയത്.
13/ 14
വീടിനടുത്തുള്ള കാരന്നൂർ സഹകരണ ബാങ്കിൽ ഇന്ദുവിനു ജോലി ലഭിച്ചതും ആയിടെയായിരുന്നു.
14/ 14
തറവാടിനോടു ചേർന്ന് ഇന്ദുവിനു വിഹിതമായി കിട്ടിയ സ്ഥലത്ത് 2018 സെപ്റ്റംബറിൽ ആരംഭിച്ച വീടു പണി അവസാനഘട്ടത്തിലാണ്. പെട്ടന്നു തന്നെ ഗൃഹപ്രവേശനം നടത്താനും പദ്ധതിയുണ്ടായിരുന്നു.