തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ 2018 സെപ്റ്റംബർ 25-ന് പുലർച്ചെ പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ബാലഭാസ്കർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഒക്ടോബർ രണ്ടിനും മരിച്ചു.