മാവോയിസ്റ്റ് നേതാവ് ദീപക് Ak 47 തോക്കുപയോഗിച്ച് വനത്തിനുള്ളിൽ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മഞ്ചിക്കണ്ടി വനമേഖലയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകൾ ഉൾപ്പടെ പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ചത്തീസ്ഗഡ് സ്വദേശിയെന്ന് കരുതപ്പെടുന്ന ദീപക്, മാവോയിസ്റ്റുകൾക്ക് ആയുധ പരിശീലനം നൽകുന്നതിൽ പ്രധാനിയാണ്.