കൊച്ചി: പെരിയാറിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഖരമാലിന്യം, മഗ്നീഷ്യം, ക്ലോറൈഡ്, സൾഫേറ്റ് എന്നിവ അനുവദനീയമായ അളവിലും വളരെ കൂടുതലാണെന്ന് ജലവിഭവ വകുപ്പിൻ്റെ ഫീൽഡ് സ്റ്റഡി സർക്കിൾ (തൃശ്ശൂർ )ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഏലൂർ പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകളുടെ മേൽത്തട്ടിലെയും താഴ്ത്തട്ടിലെയും ജലത്തിന്റെ 7 സാമ്പിളുകളിലാണ് പഠനം നടത്തിയത്.