കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്നും ആഘോഷങ്ങൾ മാറ്റിവെക്കണം എന്നുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് പലരും വിവാഹം അടക്കം മാറ്റിവെച്ചു.
2/ 6
എന്നാൽ വിവാഹനിശ്ചയം വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു കുടുംബം.
3/ 6
വരനും വധുവും അടക്കം അടുത്ത ബന്ധുക്കൾ എല്ലാം വീഡിയോ കോൺഫറൻസിലൂടെയാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.
4/ 6
തൃശൂർ അന്നനാട് സ്വദേശി ഗോപാലകൃഷ്ണന്റെയും സുനന്ദയുടെയും മകൾ അമൃത കൃഷ്ണയും എറണാകുളം തിരുവാങ്കുളം സ്വദേശി ജയരാജന്റെയും ഇന്ദിരാ ദേവിയുടെയും മകൻ രാജേഷും തമ്മിലെ വിവാഹനിശ്ചയം ആണ് നടന്നത്.
5/ 6
വധു അമൃത കൃഷ്ണ ബംഗ്ലൂരുവിൽ നിന്നും വരൻ രാജേഷ് ചെന്നൈയിൽ നിന്നുമാണ് വാഹനിശ്ചയത്തിന് ആയി വീഡിയോ കോൺഫറൻസിംഗിൽ എത്തിയത്. നിലവിളക്ക് തെളിയിച്ച് ആചാരപ്രകാരം ആയിരുന്നു ചടങ്ങുകൾ.
6/ 6
ബാംഗ്ലൂരിൽ ബിപിസിഎൽ ഉദ്യോഗസ്ഥയാണ് അമൃത കൃഷ്ണ. ചെന്നൈയിൽ നിസാൻ കമ്പനിയിൽ എൻജിനീയറാണ് രാജേഷ്. ലോക്ക്ഡൗൺ കാരണം ഇവർക്ക് നാട്ടിലേക്ക് എത്തിച്ചേരാനും കഴിഞ്ഞിരുന്നില്ല. അടുത്ത മാസം 26നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്