കഴിഞ്ഞ കുറച്ചുദിവസമായി പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിൽ നിരാശരായിരുന്നു നിർവാന്റെ മാതാപിതാക്കളും ആ കുരുന്നിനെ സ്നേഹിക്കുന്നവരുമൊക്കെ. എന്നാൽ പൊടുന്നനെ അവർക്ക് മുന്നിൽ പ്രതീക്ഷയുടെ പുതുവെളിച്ചം നിറഞ്ഞു. അജ്ഞാതനായ വ്യക്തി സ11 കോടിയിലേറെ നൽകിയതോടെയാണ് നിർവാന്റെ ചികിത്സയ്ക്കുള്ള മരുന്ന് ഉടൻ എത്തിക്കാനാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്.
മുംബൈയിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ കുഞ്ഞ് എസ്എംഎ ബാധിതനാണെന്ന് അറിഞ്ഞതോടെ ഈ കുടുംബത്തിന്റെ സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ ഏകദേശം 17.4 കോടി രൂപയുടെ മരുന്ന് അമേരിക്കയിൽനിന്ന് എത്തിച്ചാൽ കുഞ്ഞ് നിർവാന് ജീവിതത്തിലേക്ക് തിരിച്ചുവരാം, മറ്റ് കുട്ടികളെപ്പോലെ നടക്കാനും നിൽക്കാനും കളിക്കാനുമൊക്കെ കഴിയും.
നിർവാന് വേണ്ടി സഹായം തേടി രംഗത്തെത്തിയിട്ട് ഒരു മാസത്തിലേറെ ആയിട്ടും അവരുടെ ലക്ഷ്യം അകലെയായിരുന്നു. മാധ്യമങ്ങളിൽ നിരന്തരം വാർത്തയും സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേർ പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് രണ്ട് വയസാകുന്നതിന് മുമ്പ് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തണം എങ്ങിൽ മാത്രമെ ഫലമുണ്ടാകുകയുള്ളു. നിർവാന് രണ്ടുവയസാകാൻ ഇനി മാസങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളു.
അങ്ങനെയിരിക്കിയാണ് നിർവാന്റെ ചികിത്സയ്ക്ക് പ്രതീക്ഷയുടെ പുതു കിരണം സമ്മാനിച്ചുകൊണ്ട് അജ്ഞാതനായ ഒരാൾ 11 കോടിയിലേറെ രൂപ(11 മില്യൺ ഡോളർ) നൽകി സഹായിച്ചത്. പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും, കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് പ്രധാനമെന്നുമാണ് അജ്ഞാതനായ ആ കാരുണ്യമതിയുടെ നിലപാട്. ക്രൌഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പോലും ഇതാരാണെന്ന് അറിയില്ല.