മലപ്പുറം എടവണ്ണയിൽ ആൾ മറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയെ വനപാലകരുടെ നേത്യത്വത്തിൽ രക്ഷപ്പെടുത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിലെ എടക്കോട് വനം സ്റ്റേഷൻ ഭാഗത്തുവരുന്ന മമ്പാട് പഞ്ചായത്തിലെ കുറ്റിമണ്ണ തൈക്കാട്ട് റസാഖിൻ്റെ റബർ തോട്ടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടാന വീണത്.
2/ 5
ആറു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആണ് വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ കിണറ്റിൽ ആന വീണത്. ആനയെ കിണറ്റില്‍ കണ്ട നാട്ടുകാർ ആണ് വനപാലകരെ വിവരമറിയിച്ചത്.
3/ 5
തുമ്പിക്കൈ പുറത്തേക്ക് കാണാവുന്ന രീതിയിലാണ് കിണറ്റിൽ കിടന്നിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിലെ രണ്ട് റിംഗ് തകർത്ത് , കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് വഴി ഉണ്ടാക്കിയാണ് കാട്ടാനയെ വൈകുന്നേരം 4 മണിയോടെ രക്ഷപ്പെടുത്തിയത്.
4/ 5
ആനയുടെ കൊമ്പിനും, തുമ്പികൈക്കും നേരിയ പരിക്കുണ്ട്. റബർ തോട്ടത്തിൽ റാട്ട പുരയുടെ ആവശ്യത്തിന് ഉണ്ടാക്കിയ കിണറിലാണ് ആന വീണത്, കിണറ്റിൽ നിന്നും രക്ഷപ്പെട്ട കാട്ടാന സമീപത്തെ വനമേഖലയിലേക്ക് കയറി പോയി. കാട്ടാനകിണറ്റിൽ വീണതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് പ്രദ്ദേശത്ത് എത്തിയത്.
5/ 5
എടവണ്ണ റെയ്ഞ്ച് ഓഫിസർ റമീസ്, വനം ആർ.ആർ.ടി.വനം വിജിലൻസ് വിഭാഗം, വി.എസ്.എസ് ഭാരവാഹികൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ആനകൾ സാധാരണ ഇറങ്ങാറുള്ള മേഖലയാണ് ഇവിടമെങ്കിലും ആന അപകടത്തിൽ പെടുന്നത് ആദ്യമായാണ്.