കൊച്ചി: അങ്കമാലിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ളോർ ബസുമാണ് കൂട്ടിയിടിച്ചത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസ് കെ എസ് ആര്‍ടി സി ബസിന്റെ പുറകിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് കെ എസ് ആര് ടി സി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് അപകടത്തിൽ മരിച്ചത്.