തിരുവനന്തരപുരം : മേനംകുളം കിൻഫ്ര പാർക്കിലെ ലിപ്പോനോ ഗാർമെന്റ്സ് ലോക് ഡൗൺ കാലത്തും സജീവമാണ്. പക്ഷേ നെയ്തെടുക്കുന്നത് പാന്റ്സും ഷർട്ടുമല്ലെന്ന് മാത്രം. കോവിഡിനെ പ്രതിരോധിക്കാനുളള മാസ്കുകളാണ്.
2/ 7
തയ്യൽ വശമുളള വനിതാ പൊലീസുകാരാണ് ഇപ്പോൾ ഗാർമെന്റ്സിൽ നിറയെ. ഡ്യൂട്ടിയിലുളള സമയം സ്റ്റേഷനിലും ക്യാമ്പിലുമെത്താതെ ഗാർമെന്റ്സിൽ എത്തും.
3/ 7
ജീവനക്കാർക്കൊപ്പം പൊലീസുകാരും തയ്യലിൽ എർപ്പെടും. തയ്യൽ പഠിച്ചത് സർവ്വീസ് ജീവിതത്തിലും ഉപകരിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.
4/ 7
സാധാരണ തയ്യൽ മെഷീനിൽ മാത്രം തുന്നി ശീലമുളളവർ വളരെ വേഗം ഇലക്ട്രിക് തുന്നലും പഠിച്ചെടുത്തെന്ന് ഗാർമെന്റ്സ് ഉടമ ഷിബു പറയുന്നു.
5/ 7
അഞ്ചു ലക്ഷം മാസ്ക്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകൾക്കു കീഴിൽ രണ്ടാഴ്ചക്കാലം കൊണ്ട് മാസ്ക്കുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം.
6/ 7
ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. കൊവിഡ് കാലത്ത് കാവലാകാൻ മാത്രമല്ല കരുതലാകാനും കേരള പൊലീസിന് കഴിയുമെന്ന് തെളിയിക്കുകയാണ് വനിതാ ബറ്റാലിയനും.
7/ 7
ഡിമാന്റ് വർധിച്ചതോടെ മാസ്കുുകകൾക്ക് രൂക്ഷമായ ക്ഷാമം നേരിട്ടിരുന്നു. വിലയും കൂടി. മാസ്ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.