Road Accident | ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം
|
1/ 4
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി മരിച്ചു. പുത്തൂര്‍ പുറായില്‍ ഫിറോസ് ഖാന്റെ മകന് പി എം അഹ്മദ് സുബയ്യില്‍(25) ആണ് മരിച്ചത്.
2/ 4
ഒരാഴ്ച മുമ്പ് കോഴിക്കോട് പൂവാട്ടുപറമ്പില്‍ വെച്ച് സുബയ്യില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
3/ 4
സാരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
4/ 4
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. ഖബറക്കം പുത്തൂര്‍ തേവര് പറമ്പ് മസ്ജിദുല്‍ ജൗഹറില്‍ നടക്കും.