Accident| മുന്നോട്ടുനീങ്ങിയ ടിപ്പർ ലോറി നിർത്താനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു
മുന്നോട്ടുനീങ്ങിയ ടിപ്പർ ലോറി പിടിച്ച് നിർത്താനായി ഓടി എത്തി കയ്യ് കൊണ്ട് ബ്രേക്ക് അമർത്താൻ ശ്രമിക്കവേ വാഹനത്തിന്റെ അടിയിൽപെടുകയായിരുന്നു. (ഫോട്ടോ- വിനീഷ്)
കൊല്ലം (Kollam) കടയ്ക്കൽ (Kadakkal) കല്ലുതേരിയിൽ ടിപ്പർ അപകടത്തിൽപെട്ടു ഒരാൾ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി ബാഷ എന്നറിയപെടുന്ന മുഹമ്മദ് ബാദുഷയാണ് മരിച്ചത്.
2/ 5
കല്ലുതേരി കരിങ്കല്ലു ക്വറിയിലാണ് അപകടമുണ്ടായത്. വാഹനത്തിൽ ഡീസൽ ഒഴിച്ച ശേഷം ഫിൽറ്റർ പമ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു.
3/ 5
മുന്നോട്ടുനീങ്ങിയ ടിപ്പർ ലോറി പിടിച്ച് നിർത്താനായി ഓടി എത്തി കയ്യ് കൊണ്ട് ബ്രേക്ക് അമർത്താൻ ശ്രമിക്കവേ വാഹനത്തിന്റെ അടിയിൽപെടുകയായിരുന്നു.
4/ 5
ഹിറ്റാച്ചി ഉപയോഗിച്ച് വാഹനം തള്ളിമാറ്റി ബാദുഷയെ പുറത്തെടുത്ത് കടയ്ക്കൽ താലുക്കാശുപത്രിയിലേക്ക് മാറ്റിയപ്പേഴേക്കു മരണം സംഭവിച്ചു
5/ 5
മൃതദേഹം കടയ്ക്കൽ താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കടയ്ക്കൽ പോലീസ് കേസെടുത്തു.