കോഴിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാവാട് സ്വദേശി നിഷാദ് ആണ് മരിച്ചത്.
2/ 3
മരഞ്ചാട്ടി കൂമ്പാറാ റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കക്കാടംപൊയിൽ നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.
3/ 3
ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഷാദിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന റിഷാദ് എന്നയാൾ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.