പാലക്കാട്: കോൺഗ്രസ് പ്രവർത്തകർ നരേന്ദ്രമോദിയുടെ കോലം കത്തിയ്ക്കുന്നതിനിടെ പ്രാദേശിക നേതാവിന്റെ മുണ്ടിന് തീപിടിച്ചു. പാലക്കാട് സുൽത്താൻപേട്ടയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സംഭവം.
2/ 5
പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുന്നതിന് ഇടയിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിൻ്റെ മുണ്ടിന് തീപിടിച്ചത്.
3/ 5
തീ പടർന്ന മുണ്ടുമായി പൊലീസുകാർക്ക് ഇടയിലേക്കാണ് നേതാവ് ഓടിക്കയറിത്. പിന്നീട് മുണ്ട് ഊരിയെറിഞ്ഞശേഷം രക്ഷനേടി. നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രങ്ങളിലും തീ പടർന്നെങ്കിലും വേഗത്തിൽ അണയ്ക്കാനായതിനാൽ അപകടം ഒഴിവായി.
4/ 5
വിബിന്റെ കാലിലും പുറത്തും പൊളളലേറ്റിട്ടുണ്ട്. വിബിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
5/ 5
രണ്ട് പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.