കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു.
2/ 5
പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം.
3/ 5
വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്.
4/ 5
ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.
5/ 5
പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.