തിരുവനന്തപുരം: സ്പ്രിങ്ക്ളർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
2/ 5
"നട്ടുച്ച പന്തം" എന്ന പേരിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചുപേർ ചേർന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
3/ 5
പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവർ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം ടൗണുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. ഉച്ചക്ക് 12മണി മുതൽ 12.30 വരെയായിരുന്നു ഒരേസമയം എല്ലാ കേന്ദ്രങ്ങളിലും സമരപരിപാടി നടന്നത്.
4/ 5
പ്രതിഷേധ പരിപാടിയുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് പെരുമാതുറ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
5/ 5
പ്രതിഷേധ പരിപാടിയിൽ മുസ്ലിംലീഗ് അഴൂർ പഞ്ചായത്ത് സെക്രട്ടറി ഫസിൽ ഹഖ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻവിള, അൻസർ പെരുമാതുറ അൽ അമീൻ, റിസ് വാൻ എന്നിവർ സംബന്ധിച്ചു