ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ ധാരാളമായി വളരാൻ സാഹചര്യമൊരുക്കിയെന്ന കാരണത്താൽ പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ സേവനദാതാക്കളായ സൊമാറ്റോയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചെന്നൈയിലാണ് സംഭവം.
2/ 4
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൊമാറ്റോയുടെ ഓഫീസ് വളപ്പിൽ കൊതുകുകൾ ധാരാളമായി പെറ്റുപെരുകുന്നതിനുള്ള സാഹചര്യമുണ്ടെന്ന് കണ്ടെത്തിയത്. ചെന്നൈ ചേട്പെട്ടിലാണ് സൊമാറ്റോയുടെ ഓഫീസ്.
3/ 4
ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ബാഗുകൾ കൂട്ടിയിട്ട സ്ഥലത്താണ് കൊതുകുകളെ കണ്ടെത്തിയത്. ഉപയോഗശൂന്യമായ ബാഗുകളിൽ മഴവെള്ളം നിറഞ്ഞുനിൽക്കുകയും അതിൽ കൊതുകുകൾ നിറഞ്ഞിരിക്കുന്നതായുമാണ് അധികൃതർ കണ്ടെത്തിയത്.
4/ 4
ഇതേ കാരണത്താൽ അവസാന എട്ട് ദിവസത്തിനിടെ ചെന്നൈ കോർപറേഷൻ പരിധിയിൽ 387 പേർക്കായി അധികൃതർ 20 ലക്ഷം രൂപ പിഴ ഈടാക്കി.