കെ.പി. സതീഷ് ചന്ദ്രൻ - കാസർകോട്: എൽഡിഎഫ് ജില്ലാ കൺവീനർ, രണ്ടു തവണ സിപിഎം ജില്ലാ സെക്രട്ടറി, തൃക്കരിപ്പൂരിൽ നിന്നു രണ്ടു തവണ എംഎൽഎ
2/ 20
പി.കെ. ശ്രീമതി - കണ്ണൂർ: സിറ്റിങ് എംപി, കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ആരോഗ്യ മന്ത്രി, പയ്യന്നൂർ മണ്ഡലത്തിൽ നിന്നു രണ്ടു തവണ എംഎൽഎ (2001,2006), സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ട്രഷറർ.
3/ 20
പി. ജയരാജൻ - വടകര: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പിൽ നിന്നു 3 തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളിൽ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നു 2005 ൽ നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു.)
4/ 20
പി.പി സുനീർ- വയനാട്: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി
5/ 20
എ. പ്രദീപ്കുമാർ - കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, 2006 മുതൽ എംഎൽഎ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തിൽ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോർത്ത്), എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി
6/ 20
വി.പി.സാനു - മലപ്പുറം: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ൽ സംസ്ഥാന പ്രസിഡന്റും, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകൻ.
7/ 20
പി.വി.അൻവർ - പൊന്നാനി: നിലമ്പൂർ എംഎൽഎ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു, 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എം.ഐ. ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ നിലമ്പൂരിൽ നിന്ന് സിപിഎം സ്വതന്ത്രനായി എംഎൽഎ ആയി.
8/ 20
എം.ബി. രാജേഷ് - പാലക്കാട്: സിറ്റിങ് എംപി, പാലക്കാട്ടുനിന്നു രണ്ടു തവണ ലോക്സഭാ അംഗം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
9/ 20
പി.കെ. ബിജു - ആലത്തൂർ: സിറ്റിങ് എംപി. ആലത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭാംഗം. എസ്എഫ്ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
10/ 20
രാജാജി മാത്യൂ തോമസ് - തൃശൂർ: മുൻ എം.എൽ.എ. സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ അംഗം. 2006ൽ ഒല്ലൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
11/ 20
ഇന്നസെന്റ് - ചാലക്കുടി: പ്രമുഖ നടൻ, സിറ്റിങ് എംപി. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം. 1970 ൽ ആർഎസ്പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു.
12/ 20
പി. രാജീവ് - എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ. മുൻ രാജ്യസഭാ അംഗം. യുഎൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി. ലോക്സഭയിലേക്ക് ആദ്യ മൽസരം. വടക്കേക്കര മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്.
13/ 20
ജോയ്സ് ജോർജ് - ഇടുക്കി: സിറ്റിങ് എംപി, സിപിഎം സ്വതന്ത്രൻ, ലോക്സഭയിലേക്കു രണ്ടാം മത്സരം, കെഎസ്യുവിലൂടെ തുടക്കം. 1990 ൽ തൊടുപുഴ ന്യൂമാൻ കോളജിൽ കെഎസ്യു ചെയർമാൻ, ഹൈക്കോടതി അഭിഭാഷകൻ
14/ 20
വി.എൻ.വാസവൻ - കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി, എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവേശം, ഡിവൈഎഫ്ഐ സംസ്ഥാനസമിതി അംഗമായിരുന്നു. പുതുപ്പള്ളിയിൽ നിന്നു രണ്ടു തവണയും കോട്ടയത്തു നിന്നു രണ്ടു തവണയും നിയമസഭയിലേക്കു മൽസരിച്ചു.
15/ 20
എ.എം. ആരിഫ്  - ആലപ്പുഴ: 2006 മുതൽ മൂന്നു തവണ അരൂർ എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റി അംഗം, നോൺ ബാങ്കിങ് ഫിനാൻസ് ആൻഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം
16/ 20
ചിറ്റയം ഗോപകുമാർ - മാവേലിക്കര: സിറ്റിങ് എം.എൽ.എ. 2011, 2016 വർഷങ്ങളിൽ അടൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയിലേക്ക് കന്നിയങ്കം
17/ 20
വീണാ ജോർജ് - പത്തനംതിട്ട: ആറന്മുള സിറ്റിങ് എംഎൽഎ, രണ്ടു വർഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപിക. മാധ്യമ പ്രവർത്തകയായിരുന്നു. വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചു. ആറന്മുളയിൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
18/ 20
കെ.എൻ. ബാലഗോപാൽ - കൊല്ലം: 2010-16 ൽ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 4 വർഷം (2006-2010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുൻ ജില്ലാ സെക്രട്ടറി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
19/ 20
എ. സമ്പത്ത് - ആറ്റിങ്ങൽ: സിറ്റിങ് എംപി. തുടർച്ചയായി 2 തവണയും ആകെ 3 വട്ടവും ആറ്റിങ്ങലിൽ ജയം. സിപിഎം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകൻ. അഭിഭാഷകൻ.
20/ 20
സി. ദിവാകരൻ - തിരുവനന്തപുരം: സിറ്റിങ് എം.എൽ.എ. 2006-11 കാലയളവിൽ വി.എസ് സർക്കാരിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി. സിപിഐ സംസ്ഥാൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.