കാരണം കൃത്യമായ ചികിത്സയും മരുന്നുകളും ഉത്കണ്ഠ മറികടക്കാൻ ഫലപ്രദമായ കാര്യങ്ങളാണ്. കൂടാതെ പതിവായുള്ള വ്യായാമം, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മറ്റു മാർഗ്ഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ട് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നവയാണ്.
വളരെയധികം പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഓട്സ് ഉത്കണ്ഠ കുറക്കാൻ വളരെ ഫലപ്രദമാണ്. ഇതിൽ ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയുമാണ്.
വാൽനട്ട്സിൽ ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉയർന്ന സാന്നിധ്യമുള്ളതിനാൽ ഉത്കണ്ഠ കുറയ്ക്കാൻ ഇത് ഏറെ സഹായിക്കുന്നതാണ്. ഈ അവശ്യ ഫാറ്റി ആസിഡുകൾ നമ്മുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒമേഗ -3 കൂടാതെ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് വാൽനട്ട്. കൂടാതെ രുചികരവും ഏറെ ആരോഗ്യ ഘടകങ്ങളും ഉൾപ്പെടുന്നതിനാൽ മാനസിക ആരോഗ്യത്തെ സംരക്ഷിക്കാൻ ഇത് വളരെ ഫലപ്രദമാണ്.
മധുരക്കിഴങ്ങിൽ വിറ്റാമിൻ ബി6 ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പ്രധാന പോഷകം സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഉത്കണ്ഠ കുറയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നവയാണ്. മധുരക്കിഴങ്ങ് കൊണ്ട് സൂപ്പ്,പായസം തുടങ്ങി വിവിധതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. മധുരക്കിഴങ്ങ് ഫ്രൈ ചെയ്തതും രുചികരവും ആരോഗ്യകരവുമായ ഒരു ലഘുഭക്ഷണമായി കണക്കാക്കുന്നു.
ബദാമിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഉൽക്കണ്ഠ കുറയ്ക്കാൻ ഇത് ഏറെ ഗുണകരമാണ്.മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലും ഉത്കണ്ഠ കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് മഗ്നീഷ്യം. ഇത് ഒരു ലഘു ഭക്ഷണം പോലെയോ അല്ലെങ്കിൽ സലാഡുകളിലോ ഓട്സ്മീലിലോ ചേർത്ത് കഴിക്കുകയാ ചെയ്യാവുന്നതാണ്.