ഹോളിവുഡ് താരം ആംബർ ഹേർഡ് (Amber Heard)വാർത്തകളിൽ ഇടംപിടിച്ചിട്ട് ഏറെ നാളായി. മുൻ ഭർത്താവും നടനുമായ ജോണി ഡെപ്പുമായുള്ള (Johnny Depp)കേസായിരുന്നു നേരത്തേ താരത്തെ വാർത്തകളിലെ താരമാക്കിയത്.
2/ 6
ജോണി ഡെപ്പ് സമർപ്പിച്ച മാനനഷ്ട കേസിൽ ആംബർ ഹേർഡ് പരാജയപ്പെട്ടതും ജോണി ഡെപ്പിന് ഭീമൻ തുക നഷ്ടപരിഹാരമായി നൽകാൻ വിധിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ആംബർ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. പക്ഷേ, ഇത്തവണ താരത്തിന് അനുകൂലമാണ് വാർത്തകൾ.
3/ 6
ലോകത്തെ ഏറ്റവും സുന്ദരമായ മുഖം ആംബർ ഹേർഡിന്റേതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിലയിരുത്തൽ.
4/ 6
യുകെയിലുള്ള ഒരു കോസ്മെറ്റിക് സർജൻ നടത്തിയ പഠനത്തിലാണ് എല്ലാ അഴകളവുകളും ഒത്തിണങ്ങിയതാണ് ആംബറിന്റെ മുഖമെന്ന് വ്യക്തമായത്. പഠനത്തിനായി കണ്ണുകൾ, ചുണ്ടുകൾ, മുഖത്തിന്റെ ആകൃതി തുടങ്ങിയ സവിശേഷതകൾ അളക്കുകയും വിശകലനം ചെയ്യുകയും ചെയ്തു.
5/ 6
ഡിജിറ്റൽ ഫേഷ്യൽ-മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിലയിരുത്തലിൽ ആംബറിന്റെ മുഖം 91.85% കൃത്യമാണെന്ന് ബ്രിട്ടീഷ് കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവയുടെ പഠനത്തിൽ പറയുന്നു.
6/ 6
ഗ്രീക്ക് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ആംബറിന്റെ മുഖത്തെ 12 ഘടകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.