തെന്നിന്ത്യയിൽ ശ്രദ്ധയാകർഷിച്ചു വരുന്ന നടിയാണ് അതുല്യ രവി. കാതൽ കൻ കാട്ടുഥേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അതുല്യയുടെ അരങ്ങേറ്റം. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ യെമാലി, നാടോടികൾ-2 എന്നിങ്ങനെ ചില ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഇപ്പോഴിതാ, അതുല്യ ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോയമ്പത്തൂർ സ്വദേശിനിയായ അതുല്യയ്ക്ക് കേരളവുമായും ഓണവുമായും അടുത്ത ബന്ധമാണുള്ളത്. (Twitter/Photo)
കോയമ്പത്തൂർ സ്വദേശിയായ അതുല്യ, കോയമ്പത്തൂരിലെ ശ്രീകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇൻഫർമേഷൻ ടെക്നോളജി പഠനം പൂർത്തിയാക്കുന്നതിനൊപ്പമാണ് സിനിമയിലും സജീവമായത്. "പാൽവാദി കടൽ" എന്ന ഹ്രസ്വചിത്രത്തിലൂടെ അതുല്യ തന്റെ അഭിനയ ജീവിതം ആരംഭിച്ചു, വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങിയ ഒരു കോളേജ് റൊമാൻസ് ചിത്രമായ കാതൽ കൺ കാട്ടുഥേ(2017)യിലൂടെയാണ് അതുല്യ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. (Twitter/Photo)