അടുത്തിടെയാണ് മുംബൈ അന്ധേരി വെസ്റ്റിലുള്ള ഓഫീസ് കെട്ടിടം ബോളിവുഡ് താരം അക്ഷയ് കുമാർ (Akshay Kumar) വിറ്റതായുള്ള വാർത്തകൾ വരുന്നത്. ഒമ്പത് കോടിക്കായിരുന്നു അക്ഷയ് 2021 ഡിസംബറിൽ ഓഫീസ് കെട്ടിടം വിൽപ്പന നടത്തിയത്.
2/ 6
ഇതിനു പിന്നാലെ മുംബൈയിൽ മറ്റൊരു ആഢംബര അപാർട്മെന്റ് താരം സ്വന്തമാക്കിയതായാണ് ഏറ്റവും പുതിയ വാർത്ത. മണി കൺട്രോൾ റിപ്പോർട്ട് അനുസരിച്ച് 7.8 കോടി രൂപയ്ക്കാണ് അക്ഷയ് പുതിയ അപാർട്മെന്റ് വാങ്ങിയിരിക്കുന്നത്.
3/ 6
1878 സ്ക്വയർഫീറ്റ് ഉള്ള അപാർട്മെന്റ് ഖാർ വെസ്റ്റിലുള്ള ജോയ് ബിൽഡേർസിന്റെതാണ്. ജോയ് ലെജന്റിലെ 19ാമത്തെ നിലയിലാണ് അക്ഷയുടെ പുതിയ വീട്.
4/ 6
നാല് കാർ പാർക്കിങ് സ്പേസാണ് പുതിയ വീടിനുള്ളത്. ജുഹൂവിലുള്ള ഡ്യൂപ്ലക്സ് കോംപ്ലക്സിലാണ് നിലവിലിൽ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൽ ഖന്നയും മക്കളും ഇപ്പോൾ താമസിക്കുന്നത്.
5/ 6
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. പുതിയ ചിത്രം സിൻഡ്രല്ലയ്ക്ക് വേണ്ടി 135 കോടിയാണ് അക്ഷയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
6/ 6
ടൈഗർ ഷറോഫിനൊപ്പം അഭിനയിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലേക്കും ഇത്രയും തുക പ്രതിഫലമായി ഈടാക്കിയതായും വാർത്തകളുണ്ട്.