അങ്കമാലി ഡയറീസ് കാരണമായോ? ഇറച്ചി ഉപയോഗം കുറയുമ്പോഴും മലയാളികളുടെ പോർക്ക് പ്രിയം കൂടുന്നു
സിനിമ ഇറങ്ങിയ അതേ കാലത്ത് വടക്കേ ഇന്ത്യയിലെ ബീഫ് സംബന്ധിച്ച അക്രമങ്ങൾക്കെതിരേ കേരളത്തിൽ വ്യാപകമായി ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കൊച്ചി: 2017ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രം മലയാളികളുടെ ഭക്ഷണശീലത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയതായോ? കേരളത്തിലെ മൊത്തം ഇറച്ചി ഉപയോഗത്തിൽ കുറവുണ്ടായെങ്കിലും പന്നിയിറച്ചിയുടെ ( പോർക്ക്) ഉപയോഗം കൂടിയതായാണ് റിപ്പോർട്ട്.
2/ 11
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം പന്നിയിറച്ചിയുടെ ഉപയോഗം 100 ലേറെ ടൺ കൂടിയതായാണ് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ സാമ്പിൾ സർവേ വ്യക്തമാക്കുന്നത്.
3/ 11
2017-18 വർഷത്തിൽ 6880 ടൺ ഉപയോഗിച്ച സ്ഥാനത്ത് 2018-19ൽ 7110 ടൺ ഇറച്ചിയാണ് ഉപയോഗിച്ചത്.
4/ 11
പന്നിയിറച്ചി പ്രിയരുടെ നാടായ അങ്കമാലിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അങ്കമാലി ഡയറീസ് എന്ന സിനിമയുടെ പ്രമേയം തന്നെ പന്നിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.
5/ 11
ചെമ്പൻ വിനോദിന്റെ തിരക്കഥയാണ് ലിജോ ജോസ് പെല്ലിശേരി സിനിമയാക്കിയത്. എൺപതിലേറെ പുതുമുഖങ്ങൾ അണിനിരന്നിരുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
6/ 11
എന്നാൽ സമീപവർഷങ്ങളിൽ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വർഷം (2018-19)മലയാളികൾ ബീഫ് കഴിക്കുന്നതിൽ പിറകോട്ടുപോയിട്ടുണ്ട്. സർവേ പ്രകാരം 2018-19 വർഷത്തിൽ 2.49 ടൺ ബീഫാണ് മലയാളികൾ കഴിച്ചത്. 2017-18 വർഷം ഇത് 2.57 ടണ്ണായിരുന്നു.
7/ 11
കഴിഞ്ഞ വർഷം മലയാളികൾ കഴിച്ച 2.49 ടൺ ബീഫിൽ 1.52 ലക്ഷം ടൺ കാളയിറച്ചിയാണ്. പോത്തിറച്ചി 97,051 ടണ്ണുമാണ്. മുൻ വർഷം ഇത് യഥാക്രമം 1.59 ടണ്ണും 98.440 ടണ്ണുമായിരുന്നു.
8/ 11
സിനിമ ഇറങ്ങിയ അതേ കാലത്ത് വടക്കേ ഇന്ത്യയിലെ ബീഫ് സംബന്ധിച്ച അക്രമങ്ങൾക്കെതിരേ കേരളത്തിൽ വ്യാപകമായി ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
9/ 11
ബീഫിന്റെ കാര്യത്തിൽ മാത്രമല്ല, മൊത്തം ഇറച്ചി ഉപയോഗത്തിലും (ബീഫ്, മട്ടൺ, ചിക്കൻ)കഴിഞ്ഞ സാമ്പത്തിക വർഷം കുറവുണ്ടായി.
10/ 11
4.57 ടൺ ഇറച്ചിയാണ് മലയാളികൾ 2018-19 വർഷം കഴിച്ചത്. 2017-18 വർഷം ഇത് 4.69 ടണ്ണായിരുന്നു.
11/ 11
അങ്കമാലി കൂടാതെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം, ഇടുക്കി എന്നീ പ്രദേശങ്ങളിൽ മാത്രമാണ് കേരളത്തിൽ പന്നിയിറച്ചിയ്ക്ക് പ്രിയം.