കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള കാരറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ എ, ബയോട്ടിന്‍, വിറ്റാമിന്‍ ബി6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ക്യാരറ്റില്‍ ധാരാളമുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുക, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്.