ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തിരക്കേറിയ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ശ്രദ്ധ ഒരു പദ്ധതിയില്‍ കേന്ദ്രീകരിക്കേണ്ടതായി വരും. വൈകുന്നേരം നിങ്ങള്‍ പുറത്ത് സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ജോലി സമ്മര്‍ദം കൂടാന്‍ സാധ്യതയുണ്ടെങ്കിലും ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ കഴിയും. ഭാഗ്യ ചിഹ്നം: ഒരു രത്നം.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആരെയെങ്കിലും ഫോണ്‍ വിളിക്കുന്ന കാര്യം മാറ്റിവെച്ചിട്ടുണ്ടെങ്കില്‍, ഇന്ന് അതിനുള്ള ദിവസമാണ്. പതിവായി ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടത് ഇപ്പോള്‍ വളരെ പ്രധാനമാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിച്ചേക്കാനും വൈദ്യോപദേശം തേടേണ്ട സ്ഥിതി ഉണ്ടായേക്കാം. നിങ്ങള്‍ക്ക് പുതിയതായി ഒരു ബിസിനസ്സ് നിര്‍ദ്ദേശം ലഭിച്ചേക്കാം, അത് പ്രയോജനകരമായിരിക്കും. ഭാഗ്യചിഹ്നം - ഒരു പാറ.
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദിവസത്തിന്റെ ഭൂരിഭാഗവും ഫലപ്രദമായിരിക്കും. പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും തല്‍ക്ഷണ നേട്ടം ഉണ്ടാക്കുകയും ചെയ്യും. അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടാകും. ഭാഗ്യ ചിഹ്നം: ഒരു പോള്‍ക്ക ഡോട്ട് പാറ്റേണ്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ സുഹൃത്ത് ചിലപ്പോള്‍ കുറച്ചു കാലത്തേയ്ക്ക് മാത്രമേ നിങ്ങള്‍ക്കൊപ്പം ഉണ്ടാകൂ. നിങ്ങളുടെ വീട്ടു കാര്യങ്ങളില്‍ ഇപ്പോള്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. പുറത്തുനിന്നുള്ള ചിലരുടെ ഇടപെടല്‍ നിങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ലാപ്ഷെയ്ഡ്.
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങള്‍ ലളിതമാക്കുക. ഒരു പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ ചിലപ്പോള്‍ വിഷമങ്ങള്‍ നേരിട്ടേക്കാം. മേലധികാരികളില്‍ നിന്ന് നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം: ഒരു ലേബല്‍ ചെയ്ത ബോക്സ്.
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കുക. സര്‍ഗ്ഗാത്മകത നിലനിര്‍ത്താനും പുരോഗതി കൈവരിക്കാനും നിങ്ങളുടെ മനസ്സിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പുറത്ത് ചെലവഴിക്കാന്‍ കുറച്ച് സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു കായല്‍ത്തീരം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ചില ഗുരുതരമായ പ്രശ്നങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ദിവസം മുഴുവന്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യത ഉണ്ട്. ചില സുഹൃത്തുക്കള്‍ വൈകുന്നേരം സന്ദര്‍ശിക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം: ഒരു അണ്ണാന്.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ നടക്കാന്‍ പോകുന്ന ഒരു ചടങ്ങിനായുള്ള നിങ്ങളുടെ തയ്യാറെടുപ്പ് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേടി തരും. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങളുടെ മുന്‍ഗണനകള്‍ക്ക് അനുസരിച്ച് ശരിയായി ക്രമീകരിക്കുക്കുകയാണെങ്കില് നിങ്ങള്‍ക്ക് കുറച്ച് സമയം ലാഭിക്കാന്‍ കഴിയും. ഒരു പുതിയ ദിനചര്യ പിന്തുടരാനുള്ള നിങ്ങളുടെ തീരുമാനം മികച്ചതാണ്. ഭാഗ്യ ചിഹ്നം : ഒരു തത്ത.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അസ്വസ്ഥതയ്ക്ക് നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത നിങ്ങളെ തേടിയെത്തും. നിലവിലെ സാഹചര്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ആവേശം സൃഷ്ടിക്കുന്നതിന് അനുകൂലമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബം കൂടിയാലോചിച്ചേക്കില്ല. ഭാഗ്യചിഹ്നം: ഒരു ചുവന്ന വസ്ത്രം.
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ കൂടുതല്‍ പരിശീലനം നടത്തുന്നത് പിന്നീട് നിങ്ങളുടെ സമയം ലാഭിക്കാന്‍ സഹായിച്ചേക്കും. ഇതിനായി പുതിയ ഒരു സ്കില്‍ പഠിച്ചെടുക്കാനും സമയം കണ്ടെത്തുക. നിങ്ങളുടെ സ്ഥാനത്തിനായി നിരവധി പേര് താല്പര്യം കാണിക്കുന്നുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന ഡോട്ട്.
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില അജ്ഞാതമായ കാരണങ്ങള്‍ ആയിരിക്കാം നിങ്ങളുടെ വ്യക്തി ജീവിതം പുരോഗമിക്കുന്നതിന് കാലതാമസം വരുത്തുന്നത്. കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുക ഫലങ്ങള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. ബുദ്ധിപൂര്‍വമായ തീരുമാനം മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യ ചിഹ്നം: പൂന്തോട്ടം.
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസമായിരിക്കും ഇന്ന്. എഴുത്തിനും മറ്റും അനുകൂലമായ സമയം. ഉടന്‍ തന്നെ ഒരു നല്ല ശീലമായി അത് മാറിയേക്കാം. കഴിഞ്ഞ വര്‍ഷത്തെ നിങ്ങളുടെ നേട്ടങ്ങളില്‍ നന്ദി ഉള്ളവരായിരിക്കുക. ഈ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയേക്കും. ഭാഗ്യ ചിഹ്നം - ഒരു മരതകം.