ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് അനുകൂല സമയം. അത് ചിലപ്പോള്‍ പുതിയ സംരംഭമോ, പ്രോജക്ടോ, അസൈന്‍മെന്റോ ആകാം. എന്നാല്‍ അവയ്ക്കായി നന്നായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പ് വേണം. നിങ്ങള്‍ വിചാരിക്കുന്നതിനെക്കാള്‍ വലിയ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും. വീട്ടില്‍ പവിത്രമായ ഒരിടം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം: മിറര്‍ ഇമേജ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് നല്ലതാണ്. നിങ്ങള്‍ ശീലിച്ചുവെച്ച അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കണം. അതിലൂടെ പുരോഗതി കൈവരിക്കാനും മനസ്സിന് വ്യക്ത വരുത്താനും സഹായകമാകും. ചില തീരുമാനങ്ങള്‍ എടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവെയ്ക്കണം. നിങ്ങളെ തേടി ഒരു നല്ല ഓഫര്‍ എത്തും. ഭാഗ്യചിഹ്നം: സില്‍വര്‍ കാന്‍ഡില്‍
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം. എന്നാല്‍ അതേപ്പറ്റി വ്യക്തമായി ആലോചിക്കണം. എല്ലാ പദ്ധതികളും എല്ലാവരോടും തുറന്ന് പറയരുത്. അനവാശ്യമായി സമ്മര്ദ്ദപ്പെടുകയും ചെയ്യരുത്. ഭാഗ്യചിഹ്നം: ജെംസ്റ്റോണ്‍
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഏറ്റവും അടുത്തറിയുന്നവര്‍ക്ക് നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ മനസ്സിലാകും. ചിലരോട് നിങ്ങള്‍ക്ക് വൈകാരികമായി അടുപ്പം തോന്നും. എന്നാല്‍ അത് നിങ്ങള്‍ക്ക് അനിയോജ്യമല്ല. സ്വതന്ത്രമായി മുന്നോട്ട് പോകണം. ഭാഗ്യചിഹ്നം: മഞ്ഞക്കല്ല്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നേതൃപാടവത്തിന് എല്ലാവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കും. എല്ലാകാര്യവും പെര്‍ഫെക്ട് ആയി ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധം കാണിക്കും. അകലെ നിന്ന് ഒരാള്‍ നിങ്ങളെ ബഹുമാനിക്കുന്നുണ്ട്. ഭാഗ്യചിഹ്നം: ഇന്‍ഡോര്‍ പ്ലാന്റ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയില്‍ പ്രവര്‍ത്തന രീതികളെ മുമ്പ് വിമര്‍ശിച്ചവര്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായി മാറും. നിങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതും അത് എങ്ങനെയാണ് മറ്റുള്ളവര്‍ മനസ്സിലാക്കിയത് എന്നത് തമ്മിലും ചെറിയ ചില വൈരുദ്ധ്യമുണ്ടാകും. സാമ്പത്തിക ലാഭം ഉണ്ടാകും. ഭാഗ്യചിഹ്നം: ചേംബര്‍
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത നിങ്ങളുടെ കഴിവുകളും മാനസികസ്ഥിതിയും അഭിനന്ദിക്കപ്പെടും. പുതിയ ബിസിനസ്സ് സംരംഭം തുടങ്ങാന്‍ പറ്റിയ സമയമാണ്. പങ്കാളിത്ത ബിസിനസ്സിനും അനുകൂലസമയം. ഭാഗ്യചിഹ്നം: ക്ലൈംബര്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബാക്കിയുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ വളരെയധികം സമയം ജോലി ചെയ്യും. എന്നാല്‍ അതില്‍ ചിലത് പിന്നീടത്തേക്ക് മാറ്റിവെയ്ക്കും. ശരിയായ സമയത്തിനായി കാത്തിരിക്കുക. കുടുംബത്തില്‍ നിന്ന് മുതിര്‍ന്നവരോ പങ്കാളിയോ പറയുന്ന അഭിപ്രായങ്ങള്‍ക്ക് നിങ്ങള്‍ വിലകല്‍പ്പിക്കില്ല. ഭാഗ്യചിഹ്നം: കാന്‍വാസ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് ചെയ്ത പ്രവര്‍ത്തികളെ കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കും. അന്ന് നിങ്ങളോടൊപ്പമുണ്ടായിരുന്നവര് ഇക്കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ ചെയ്ത തെറ്റുകള്‍ തിരുത്താന്‍ കാലം നിങ്ങള്‍ക്ക് അവസരം നല്‍കും. ഭാഗ്യചിഹ്നം: രണ്ട് തൂവലുകള്‍