ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വിരസത തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാവുന്നതാണ്. ചില സമയങ്ങളിൽ നിങ്ങൾക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടേക്കാം. മാറ്റമില്ലാതെ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ജീവിത ചര്യകളിൽ കുടുങ്ങിയതായി നിങ്ങൾക്ക് അനുഭവപ്പെടാം. ഒരാഴ്ചയ്ക്കുള്ളിൽ പണത്തിന്റെ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. മനസിന്റെ സുഖത്തിനും ആശ്വാസത്തിനുമായി ചെടികൾ വാങ്ങി വളർത്താൻ നിങ്ങൾ സമയം കണ്ടെത്തും. പുതിയ ബന്ധങ്ങൾകെട്ടിപ്പടുക്കുന്നതിലൂടെ നിങ്ങൾക്ക് സ്വയം സന്തോഷം അനുഭവപ്പെടും. സാമൂഹ്യവൽക്കരിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. ഭാഗ്യചിഹ്നം - ഒരു സീസോ
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും കാര്യങ്ങൾ നിങ്ങളുടെ മനസിനെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അതിനെല്ലാം പരിഹാരം കാണാവുന്നതാണ്. പ്രത്യേകിച്ച് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണെങ്കിൽ അവ നീട്ടി കൊണ്ട് പോകുന്നതിൽ അർത്ഥമില്ല. ഉടനെ പരിഹരിക്കാൻ ശ്രമിക്കുക. സമയബന്ധിതമായ ഒരു അവസരം നിങ്ങളിൽ വന്നു ചേരും. അത് സ്വീകരിക്കുന്നതാണ് ഉചിതം. കോപം പെട്ടന്ന് ഉണ്ടായേക്കാം. പ്രകോപനപരമായ അവസരങ്ങളിൽ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. പരിഹാരങ്ങൾ കാണാനാകുന്ന പ്രശ്നങ്ങളെ വലിച്ചു നീട്ടി കൊണ്ടുപോകാൻ ശ്രമിക്കാതെ ഇരിക്കുക. ഭാഗ്യചിഹ്നം - നീരുറവ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഏത് ചർച്ചയും വളരെ ആഴത്തിൽ നിരീക്ഷിക്കുന്നത് നിങ്ങളുടെ സ്വഭാവമാണ്. നിങ്ങൾ വീണ്ടും വരുമെന്ന് നിങ്ങൾക്ക് പ്രിയപ്പെട്ട ആരോ കരുതുന്നു. അവരുടെ ഭാഗത്തു നിന്നും നിങ്ങൾക്കായി ഒരു സന്ദേശം ഉടനെ എത്തിച്ചേരും. ജോലികൾ പൂർവാധികം ഊർജ്ജത്തോടെ ചെയ്തു തീർക്കാൻ നിങ്ങൾക്ക് സാധിക്കും. ശക്തിയും ബുദ്ധിയും ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ നിങ്ങൾ ശ്രമിക്കും. അത് ഫലപ്രദമാകും. നിങ്ങൾക്ക് ഏതെങ്കിലും കാര്യം അവതരിപ്പിക്കാൻ ഉണ്ടെങ്കിൽ അതിനായി കൃത്യമായി പരിശീലിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു മുള ചെടി
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സംബന്ധമായിപെട്ടെന്നുള്ള യാത്രകൾ ഉണ്ടാകാൻ ഇടയുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ സമയത്തിന് അനുയോജ്യമായ ഒരു പുതിയ ഷെഡ്യൂൾ ഉണ്ടാക്കുന്നത് മികച്ചൊരു ഉപായമാണ്. വൈകാരികമായി ശക്തനും ദൃഢനിശ്ചയമുള്ളവരും ആണെങ്കിൽ പോലും പല പ്രശ്നങ്ങളും നിങ്ങളെ തളർത്തിയേക്കാം. പങ്കാളിയുമായി നല്ല ആശയ വിനിമയം നടത്താൻ ശ്രദ്ധിക്കുക. വീട്ടിലേക്ക് ഒരു പുതിയ വളർത്തു മൃഗത്തെ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കും. പുതിയ സംരംഭം തുടങ്ങുന്നതിന് പടിഞ്ഞാറ് ദിശ അനുകൂലമായിരിക്കും. ഭാഗ്യചിഹ്നം - ഒരു അമൂർത്ത കല
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഒരു വ്യക്തിയെ നിങ്ങൾ അമിതമായി വിശ്വസിക്കാൻ ആരംഭിക്കും. നിങ്ങളുടെ ഒരു പുതിയ സുഹൃത്ത് നിങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിട്ടുണ്ടാകും. മാത്രമല്ല ആ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തേക്കാം. ഈ അടുത്ത കാലത്ത് നിങ്ങൾക്ക് ആത്മവിശ്വാസം വളരെ കുറവായിരിക്കും. എന്നാൽ നിലവിലെ ഊർജ്ജം നിങ്ങളെ മുന്നോട്ട് നയിക്കും. ക്രമരഹിതമായ ഏതെങ്കിലും തരത്തിലുള്ള ശീലം നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തിയേക്കാം. അങ്ങനെയെങ്കിൽ ഉടൻ തന്നെ അത് ഉപേക്ഷിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു റോസ് ചെടി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരോത്സാഹിയായി നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നതിനെ കുറിച്ചുള്ള ചില ആശയങ്ങൾ നിങ്ങളിൽ ഉണ്ടാകും. നിങ്ങൾക്ക് ഇത് പരീക്ഷണത്തിനുള്ള ചെറിയ കാലയളവായി കണക്കാക്കിയാൽ മതി.വേഗത്തിൽ പണം സമ്പാദിക്കാൻ സാധിക്കും. സുഹൃത്തുക്കളെയും ജോലി കാര്യങ്ങളുംഒരുമിച്ച് കൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്. സുഹൃദ്ബന്ധത്തിനും ജോലിക്കും സമയം പകുത് നല്കാൻ നിങ്ങൾ ശ്രമിക്കും എന്നാൽ നിങ്ങൾക്ക് അത് സാധ്യമായെന്നു വരില്ല. ജോലി സംബന്ധമായ യാത്രകൾ ചെയ്യേണ്ടതായി വരും. ഭാവിയിൽ അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ഒരു ആംഗ്യ ഭാഷ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിൽ കൂടുതൽ സ്മാർട്ട് ഓപ്ഷനുകൾ സ്വീകരിക്കാൻ നിങ്ങൾ ശ്രമിക്കും. അത് കൂടുതൽ പ്രതിഫലം നൽകുകയും ചെയ്യും. പക്ഷേ അവയൊന്നും അധികകാലം നിലനിൽക്കില്ല. ചില പുതിയ നിയമങ്ങൾക്കനുസരിച്ച് നിങ്ങളുടെ ജീവിതം മാറ്റേണ്ടതായി വന്നേക്കാം. പക്ഷേ അപ്പോഴും നിങ്ങളുടെ വേരുകൾ മുറുകെ പിടിക്കാൻ ശ്രദ്ധിക്കുക. വരും ദിവസങ്ങളിൽ നിങ്ങൾക്ക് മുന്നേറാൻ കഴിയും. ഈ മുന്നേറ്റം കുറച്ചുകാലം നിലനിൽക്കുമെന്നാണ് കാണുന്നത്. ചിലപ്പോൾ നിങ്ങൾക്ക് ദിവസങ്ങൾ വിരസവും ദിശാബോധമില്ലാത്തതുമായി തോന്നിയേക്കാം. ഒരു യുവ പ്രതിഭ നിങ്ങളെ പ്രചോദിപ്പിക്കും. അവർ നിങ്ങൾക്ക് ആശയങ്ങൾ നൽകുകയും ചെയ്യും. പഴയ കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യാനായി നിങ്ങൾ ശ്രമിക്കും. ഭാഗ്യചിഹ്നം -ഒരു ട്രേ നിറയെ മിട്ടായികൾ
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആഗ്രഹങ്ങൾ ഉടനടി നടക്കാൻ സാധ്യതയുണ്ട്. അതിനായി നിങ്ങൾ സ്വയം വിശ്വസിക്കേണ്ടതുണ്ട്. നിങ്ങൾ തന്നെ അറിയാതെ നിങ്ങൾ ഉദ്ദേശിച്ചിരുന്ന ചില കാര്യങ്ങൾ പൂർത്തീകരിക്കുന്നത് നിങ്ങൾക്ക് കാണാനായി സാധിക്കും. ബന്ധങ്ങൾ ശക്തമാവുകയും പരസ്പരം കൂടുതൽ ബഹുമാനിക്കുകയും ചെയ്യും. മുൻകാല സാമ്പത്തിക നിക്ഷേപങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെകിൽ അവ ഉപേക്ഷിക്കുക. കാരണം അതിനു അനുയോജ്യമായ സമയമല്ല ഇത്. കാര്യക്ഷമമായി പ്രവർത്തിക്കുക. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കൈവശമുള്ളസാധനങ്ങൾ ശ്രദ്ധിക്കുക. മുൻകാലങ്ങളിലെ ചില സംഭവങ്ങൾ ആവർത്തിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ഇരുണ്ട ഗ്ലാസ്
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരേ സമയം നിങ്ങൾ ഒന്നിലധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കും. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ നിങ്ങൾ കഷ്ടപ്പെടും. അത് സാധ്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ അവ നടക്കാതെ വരും. ജോലി സംബന്ധമായ കാര്യങ്ങൾ വീണ്ടും അവലോകനം ചെയ്യേണ്ടതായി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായി വ്യക്തമായ ആശയവിനിമയം നടത്തുക. അനുമാനങ്ങളേയും ഊഹാപോഹങ്ങളെയും ആശ്രയിക്കരുത്. നിങ്ങളുടെ മേലുദ്യോഗസ്ഥർ ചില കാര്യങ്ങൾ നിങ്ങളോട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു പുതിയ പങ്കാളിത്തത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിനായി കുറച്ച് സമയം കൂടി കാത്തിരിക്കാം. ഭാഗ്യചിഹ്നം - അണ്ണാൻ
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഏത് തരത്തിലുള്ള ബാധ്യതകളും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ബാധ്യതകൾ കൈകാര്യം ചെയ്യാൻ നിങ്ങൾ വളരെയധികം പരിശ്രമിക്കേണ്ടി വരുമെങ്കിൽ പോലും അത് ശുഭമായി നടത്താൻ നിങ്ങൾക്ക് സാധിക്കും. ഈ വർഷം ഒരു പുതിയ പ്രോപ്പർട്ടി വാങ്ങാൻ ഇടയുണ്ട്. നിങ്ങളുടെ ജീവിതശൈലി നവീകരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന്നിങ്ങൾക്ക് തോന്നിയേക്കാം. കെട്ടിക്കിടക്കുന്ന പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ നിങ്ങൾ മുൻകൈ എടുക്കും. നിങ്ങളുടെ പഴയ സുഹൃത്ത് നിങ്ങളുടെ ഏറ്റവും വിശ്വസ്തനാണെന്ന് മുൻപ് തെളിയിച്ചിട്ടുണ്ട്, ഏത് സന്ദർഭത്തിലും ആ വിശ്വാസം തുടരുക . വിനോദത്തിനായുള്ള നിങ്ങളുടെ സമയം കുറയ്ക്കേണ്ടി വന്നേക്കാം. എല്ലാ കാര്യത്തിലും ശ്രദ്ധ ആവശ്യമായി വരും. കാഴ്ചയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഭാഗ്യചിഹ്നം - ഒരു പ്രാവ്
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിക്കാനുള്ള കലയിൽ പ്രാവീണ്യം നേടുക. അത് നിങ്ങളുടെ ബന്ധങ്ങളെ വളർത്തും. അവരിൽ ചിലർ നിങ്ങളിൽ നിന്ന് ചില കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നുണ്ടാകാം. ആത്മീയ ദിനചര്യകളിൽ മുഴുകാനുള്ള നല്ല സമയമാണിത്. ചില സമയങ്ങളിൽ മികച്ച രീതിയിൽ പല കാര്യങ്ങളും തുടങ്ങാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് സ്വാധീനമുള്ള ചില ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വീട്ടിൽ സമയം ചിലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. ഭാഗ്യചിഹ്നം - ഉയരമുള്ള ഒരു ഗ്ലാസ്
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സംതൃപ്തമായ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. ചുറ്റിക്കറങ്ങുന്നതിൽ നിങ്ങൾ വളരെയധികം സന്തോഷിക്കുമെങ്കിലും ഇപ്പോഴും ശാരീരികമായി പരിമിതികൾ നിങ്ങളെ ബുദ്ധിമുട്ടിക്കും.നിങ്ങൾ ധാരാളം സമയം ഓൺലൈനിൽ ചിലവഴിക്കും അവിടെ നിങ്ങൾ സന്തോഷം കണ്ടെത്തും. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങളുടെ പങ്കാളിത്തം ആവശ്യമായി വന്നേക്കാം. ഒരു പഴയ സുഹൃത്ത് നിങ്ങളിൽ ഗൃഹാതുരത്വം ഉണർത്തിയേക്കും. അവർ നിങ്ങളുമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധ്യതയുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളെ സ്വാധീനിച്ചേക്കാം. അത് വളരെ ഗൗരവമായി എടുക്കരുത്. ഒരു പുതിയ ദിനചര്യയോ ഷെഡ്യൂളോ നിങ്ങളുടെ ദിവസത്തെ ശോഭനമാക്കിയേക്കാം. ഭാഗ്യചിഹ്നം - ഒരു തൂവൽ