വിവിധ രാശികളില് ജനിച്ചവരുടെ 2022 ഏപ്രില്‍ 10ലെ ദിവസഫലം അറിയാം. ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്ന് ക്ഷീണം തോന്നിയേക്കാം. ഒരാളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം ആശയവിനിമയം നടത്തണം. പുതിയ സ്കില്ലുകള്‍ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ഒരു ചായപാത്രം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: എന്ത് കാര്യം ചെയ്യുമ്പോഴും മതിയെന്ന ചിന്താഗതിയിലേക്ക് നിങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തും. ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത ആവശ്യമായ സമയമാണിത്. നിങ്ങളുടെ ഒരു പഴയ ഭയത്തിന് ഉടന്‍ പരിഹാരം കണ്ടെത്തിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു നിയോണ്‍ സ്ട്രിപ്പ്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പുതിയ ആശയങ്ങളോ മാറ്റങ്ങളോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ അതിന് ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കൂടുതല്‍ കാര്യക്ഷമമായ രീതിയിലൂടെ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ വരും ദിവസങ്ങളില്‍ സാധിച്ചേക്കും. ഈ ദിവസങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നിയേക്കാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടാകുന്ന നേരിയ പ്രകോപനം ഇനി അനുഭവപ്പെടില്ല. പങ്കാളി നിങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു നിര്‍ദ്ദേശവുമായി വന്നേക്കാം. ഭാഗ്യ ചിഹ്നം: ഒരു പരസ്യ ബോര്‍ഡ്
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ധാരാളം പുതിയ അവസരങ്ങള്‍ തേടിയെത്തും. പക്ഷേ അവ സുരക്ഷിതമായിരിക്കില്ല. ഒരു വ്യവസായ പ്രമുഖനെ കണ്ടുമുട്ടിയേക്കാം. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍ അതിനായി വിലപ്പെട്ട സമയം മാറ്റിവെയ്ക്കണം. കൂടാതെ നിങ്ങളുടെ പങ്കാളിയുമായുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടാകും. ഈ പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. ഭാഗ്യ ചിഹ്നം: പുരാതനമായ ഒരു മണി.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ചിലര്‍ക്ക് ഇന്ന് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഇത് എല്ലാവര്ക്കും ബാധകമല്ല. ചുറ്റുമുള്ള കുറച്ച് ആളുകളെ നിങ്ങള്‍ ശല്യപ്പെടുത്തുന്നുണ്ടാകാം. നിങ്ങളുടെ ഉദ്ദേശം വ്യക്തമാണെങ്കിലും ആശയവിനിമയ രീതിയില്‍ ഒരു മാറ്റം ആവശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തകര്‍ച്ചയിലായിരുന്ന ഒരു ബിസിനസ്സില്‍ പുരോഗതി ഉണ്ടായേക്കാം. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാകും. ഭാഗ്യ ചിഹ്നം: ഒരു വെള്ളി പാത്രം.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ നിങ്ങളെ മുന്നോട്ട് നയിച്ചേക്കാം. അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതായി തോന്നിയേക്കാം. സാമ്പത്തിക പുരോഗതിയുണ്ടാകും. ഈ സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ അനുകൂലമാണ്. ഭാഗ്യ ചിഹ്നം: ഒരു ചെമ്പ് പാത്രം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ അനുകൂലമായ ദിനം. നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ഒരു പുതിയ അവസരം തേടിയെത്തിയേക്കാം. നിങ്ങളുടെ വ്യക്തിത്വത്തില്‍ ചില മാറ്റാങ്ങളുണ്ടായേക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും. ഭാഗ്യ ചിഹ്നം: ഒരു ചുവന്ന റോസപ്പൂവ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ തിരക്ക് അനുഭവപ്പെടും. സമയപരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. നിയമപരമായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തെളിവുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം: ഒരു ചണ ചെടി.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ആസൂത്രണം ചെയ്തിരുന്ന കാര്യങ്ങള്‍ക്ക് നല്ല സമയമായിരിക്കാം. ബിസിനസ്സ് ആശയങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കിയേക്കാം. ചില പങ്കാളിത്തം നിങ്ങളുടെ ഉത്കണ്ഠകളെ വലിയ തോതില്‍ അകറ്റും. ഔപചാരികമായി വരുന്ന ഒരു വിവാഹാലോചന ഫലം കണ്ടേക്കാം. ഭാഗ്യ ചിഹ്നം: ഒരു മഞ്ഞ മെഴുകുതിരി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ട വന്നേക്കാം. ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ചില സഹായങ്ങള്‍ ലഭിച്ചേക്കാം. വീട്ടില്‍ നിന്ന് വളരെ ദൂരെയാണ് താമസിക്കുന്നതെങ്കില്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ തോന്നിയേക്കാം. പക്ഷേ അത് ഒരു താല്‍ക്കാലിക വികാരമായിരിക്കും. വ്യായാമം ദിനചര്യയാക്കി മാറ്റേണ്ട സമയമാണ്. ഭാഗ്യചിഹ്നം: ഒരു ക്ലിയര്‍ ക്വാര്‍ട്സ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ജോലിക്കായുള്ള നിര്‍ദ്ദേശം അടുത്ത കുടുംബ സുഹൃത്തില്‍ നിന്ന് വന്നേക്കാം. ഏല്‍പ്പിച്ച ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച ഫലം നല്‍കിയേക്കാം. പ്രദേശത്തെ ചില പുതിയ ആളുകള്‍ നിങ്ങളെ കുറിച്ച് ചില അഭിപ്രായങ്ങള്‍ പറഞ്ഞേക്കാം. അത് നിങ്ങളെ അസ്വസ്ഥരാക്കാനും സാധ്യതയുണ്ട്. ചെറിയ ഒരു യാത്ര ആശ്വാസം നല്‍കും. ഭാഗ്യചിഹ്നം: ഒരു സില്‍ക്ക് സ്കാര്‍ഫ്.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com