ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സാധാരണയായി പുനരാലോചന നടത്താറില്ലാത്തവരാണ് നിങ്ങൾ. പക്ഷേ ഇന്ന് നിങ്ങൾക്ക് അത്തരമൊരു തീരുമാനത്തെക്കുറിച്ച് വീണ്ടുവിചാരം നടത്താനാകും. കൂടുതൽ വിശാലമനസ്കരാകും. നിങ്ങൾ സഹായിച്ച ആരെങ്കിലും പ്രത്യുപകാരത്തിനായി സമീപിച്ചേക്കാം. ഭാഗ്യചിഹ്നം- കുരുമുളക്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: മുൻപ് സംഭവിച്ചിട്ടുള്ള തെറ്റുകൾ നിങ്ങളെ മുറിവേൽപിച്ചിട്ടുണ്ടാകാം. മറക്കാനും പൊറുക്കാനും ഒക്കെയുള്ള സമയമാണിത്. ഇന്ന് ഒരു സർപ്രൈസ് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. അത് മിക്കവാറും പഴയൊരു സുഹൃത്തിൽ നിന്നാകാം. ഒരുപാട് നാളായി മനസിനെ അലട്ടുന്ന ഒരു ആശയക്കുഴപ്പം പരിഹരിക്കപ്പെടും. ഭാഗ്യചിഹ്നം- മയിൽപ്പീലി.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ കണ്ടുമുട്ടും. നിങ്ങൾ വിലമതിക്കുന്ന ആളുകളുമൊത്ത് സമയം ചെലവഴിക്കുക. ടൂളുകൾ, സ്പെയർ പാർട്സ് എന്നിവ സംബന്ധിച്ച ജോലികൾ ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഭാഗ്യചിഹ്നം- ടൂർമാലിൻ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഏറെ നാളുകൾക്ക് ശേഷം നിങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കും. നിങ്ങൾക്കു വേണ്ടി സമയം കണ്ടെത്താനും സാധിക്കും. പുതിയ ജോലികൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവാം. സഹോദരങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. ഭാഗ്യചിഹ്നം- ഒരു ടർക്കി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: സങ്കീർണമായ രീതിയിൽ സമീപിക്കാത്ത നിങ്ങളുടെ രീതി ജോലിയെ എളുപ്പമാക്കും. മറ്റുള്ളവരിൽ നിന്നും ഒരുപാട് സഹായം പ്രതീക്ഷിക്കരുത്. അത് പിന്നീട് വിഷമിക്കുന്നതിന് കാരണമാകും. ഒരു ചെറിയ പാർട്ടിക്ക് സാധ്യത. അവിടെ നിങ്ങൾ ആയിരിക്കും ശ്രദ്ധാകേന്ദ്രം. ഭാഗ്യചിഹ്നം- ഒരു ഡിസൈനർ വാച്ച്