ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾക്ക് ചെലവുകൾ വർദ്ധിക്കും. അതിനാൽ നിങ്ങൾ ബോധപൂർവ്വം ഒരു സമ്പാദ്യ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസമുള്ള കാര്യങ്ങളിൽ പോലും വിമർശനാത്മകമായ പ്രതികരണം ലഭിച്ചേക്കാം. എന്നാൽ എല്ലാം പോസിറ്റീവ് സ്പിരിറ്റിൽ എടുക്കുക. ഇന്ന് ചില ദഹന പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ചണം കൊണ്ടുണ്ടാക്കിയ കസേര
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: പ്രതീക്ഷിക്കാത്ത സമയത്ത് ചില അവസരങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. ചില ആഭ്യന്തര പ്രശ്നങ്ങളിൽ നിങ്ങൾക്കും ഇടപഴകേണ്ടി വന്നേക്കാം. നിങ്ങളുടെ സഹോദരങ്ങൾക്ക് നിങ്ങളിൽ നിന്ന് ഒരു മാർഗനിർദേശം ആവശ്യമായി വന്നേക്കാം. അതിനായി കുറച്ച് സമയം നീക്കിവെക്കുക. ഭാഗ്യചിഹ്നം - ഒരു വാടിയ ചെടി
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഇന്ന് വളരെയേറെ പോസിവിറ്റിയും ഊർജ്ജസ്വലതയും തോന്നും. തന്നിരിക്കുന്ന സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ഒരു നിശ്ചിത ചുമതല ലഭിച്ചേക്കാം. വിദേശത്ത് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നവർ കൂടുതൽ ശ്രദ്ധയോടെ നിക്ഷേപം നടത്തുക. ഭാഗ്യചിഹ്നം - കഴുകൻ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലി ചോദ്യം ചെയ്തേക്കാം. നിങ്ങളുടെ പങ്കാളിക്ക് മുൻഗണനയോടെ ചില കാര്യങ്ങൾ നിങ്ങളോട് ചർച്ച ചെയ്യാനുണ്ടായേക്കും. നിങ്ങളുടെ കുട്ടി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്ര നടത്താൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അത് ശുഭകരമായി നടക്കും. ഭാഗ്യചിഹ്നം - ഒരു കത്ത്
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ന് നിങ്ങൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഉള്ള ഒത്തുചേരൽ ആസൂത്രണം ചെയ്യുന്നത് ജോലിയിൽ നിന്നും ഗാർഹിക ജോലിയിൽ നിന്നും നിങ്ങൾക്ക് ഇടവേള നൽകും. ഭാഗ്യചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഒരു മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷം നൽകും. ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സാധ്യമാകും. മാതാപിതാക്കളും കുടുംബവും പിന്തുണയുമായി ഒപ്പമുണ്ടാകും. ഭാഗ്യചിഹ്നം - സ്വർണ്ണത്തിൽ ചെയ്ത കൊത്തുപണി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പുതിയ വസ്തു വാങ്ങാനും നിക്ഷേപം നടത്താനും അനുകൂല ദിവസം. സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകളിൽ നിന്ന് അപ്രതീക്ഷിതമായി പണം സമ്പാദിക്കാൻ കഴിഞ്ഞേക്കും. ഓൺലൈൻ ഇടപാടുകൾ കുറച്ച് സമയത്തേക്ക് ഒഴിവാക്കുന്നതാകും നല്ലത്. ഭാഗ്യചിഹ്നം - ഒരു മഞ്ഞ പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വൈകാരികമായി വളരെ ദുർബലരായി മാറിയേക്കാം. വളരെ അടുത്തു നിൽക്കുന്ന ആളുകൾക്ക് പോലും നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. നിങ്ങൾ കാത്തിരുന്ന ഒരു അവസരം വൈകിയേക്കാം. നിങ്ങൾ ഉടൻ ഒരു സോളോ ട്രിപ് പ്ലാൻ ചെയ്തേക്കാം. ഭാഗ്യ ചിഹ്നം - ഒരു വെളുത്ത വല
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ നിങ്ങൾക്ക് അതിനായി വീണ്ടും പരിശ്രമിക്കേണ്ടി വരും. ചിലർക്ക് കുറച്ച് സമയത്തേക്ക് ഒരുതരം വേർപിരിയലോ ഒറ്റപ്പെടലോ അനുഭവപ്പെട്ടേക്കാം. പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ സമയമെടുത്തേക്കാം. നിങ്ങൾ ഒരു കട ഉടമയാണെങ്കിൽ, നിങ്ങൾക്ക് പെട്ടെന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - പഴയ പ്രിയപ്പെട്ട ഗാഡ്ജെറ്റ്