ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഇന്ന് ഏതെങ്കിലും തരത്തിലുള്ള വിജയങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കുക. നിങ്ങളുടെ ആവശ്യകതകൾ കുറയ്ക്കുക. കൂടുതൽ ചിട്ടയായ സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - നിറങ്ങളുള്ള ബാഗ്
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയതിൽ നിങ്ങൾക്ക് സന്തോഷം തോന്നിയേക്കാം. ഇത് നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അർഹമായ ബഹുമാനവും വിശ്വാസവും നേടി തരും. പ്രൊഫഷണലുകളും സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നവരും ഇന്ന് മികവ് പ്രകടിപ്പിക്കും. ഭാഗ്യചിഹ്നം - ഒരു ഇൻഡോർ പ്ലാന്റ്
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
കഴിഞ്ഞ ദിവസങ്ങൾ നിങ്ങൾക്ക് മടുപ്പ് തോന്നുന്ന ദിവസങ്ങളായിരുന്നുവെങ്കിൽ ഈ ദിവസം നിങ്ങൾക്ക് കൂടുതൽ ഉണർവ് നൽകും. ചെയ്ത് തീർക്കേണ്ട ജോലികൾ ശരിയായി ചെയ്ത് തീർക്കാൻ സാധിക്കുമെന്നതിനാൽ നിങ്ങൾക്ക് സന്തോഷം തോന്നും. നിങ്ങളുടെ പങ്കാളി എപ്പോഴും സ്നേഹം പ്രകടിപ്പിക്കണമെന്നില്ല. എന്നാൽ ഇന്ന് പങ്കാളി സ്നേഹം പ്രകടിപ്പിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് ടോപ്പ് ടേബിൾ
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
നിങ്ങൾക്ക് ഇന്ന് ഉദാരമനസ്കത അനുഭവപ്പെടുകയും മറ്റുള്ളവർക്ക് സഹായം നൽകുകയും ചെയ്തേക്കാം. നിങ്ങളുടെ തീരുമാനത്തിൽ തുടക്കത്തിൽ നിരാശ പ്രകടിപ്പിച്ച മാതാപിതാക്കൾ ഇപ്പോൾ നിങ്ങളുടെ വീക്ഷണത്തോട് യോജിച്ചേക്കാം. ക്രമാനുഗതമായ പുരോഗതി ഒരു നല്ല അടയാളമാണ്. ഭാഗ്യ ചിഹ്നം - ഒരു മേൽക്കൂര
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
സമീപകാല സംഭവവികാസങ്ങളിൽ ശാന്തത പാലിക്കുന്നത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാം. നിങ്ങൾ പ്രവർത്തിക്കുകയും നിങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്യേണ്ട ദിവസമാണിത്. നിങ്ങൾ ആസൂത്രണം ചെയ്യുന്ന കാര്യങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് മതിയായ പിന്തുണ ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു പെറ്റ് ഷോപ്പ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
ഇന്ന് ചില ആഘോഷങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. നിങ്ങൾക്ക് ചില അപ്രതീക്ഷിത അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബം സംഗമം അല്ലെങ്കിൽ മറ്റ് ചില ഒത്തുചേരലുകൾ എന്നിവ ഇന്ന് ഉണ്ടായേക്കാം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. നിങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരം നിങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നുണ്ടാകാം. ഭാഗ്യചിഹ്നം - വെള്ളി പാത്രങ്ങൾ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
ചില നിരാശകൾ നിങ്ങളെ വിഷമത്തിലാക്കിയേക്കാം. എന്നാൽ അവ വേഗത്തിൽ മറികടക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ വളരെ സെലക്ടീവ് ആകരുത്. പുതിയ ചില കായിക പ്രവർത്തനങ്ങൾ നിങ്ങളെ ആകർഷിച്ചേക്കാം. ഭാഗ്യചിഹ്നം - പൂച്ചെണ്ട്
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
തീർപ്പുകൽപ്പിക്കാത്ത ജോലികൾ ഇന്ന് തീർക്കാൻ സാധിച്ചേക്കും. പ്രായമായവരിൽ നിന്ന് നിങ്ങൾക്ക് ചില നല്ല ഉപദേശങ്ങൾ ലഭിച്ചേക്കാം. ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് നിങ്ങൾ ഈ ദിവസം കൂടുതൽ ക്രമീകരിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു പത്ര കെട്ട്
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
ചെറിയ യാത്രകൾക്ക് സാധ്യത. നിങ്ങളുടെ ബോസ് അല്ലെങ്കിൽ മേലുദ്യോഗസ്ഥൻ നിങ്ങളിൽ ഒരു വലിയ ഉത്തരവാദിത്തം കൈമാറിയേക്കാം. എന്നാൽ ഇത് നിങ്ങൾ നിരസിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയും ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള ആഗ്രഹിക്കുന്നുണ്ടാകും
ഭാഗ്യചിഹ്നം - മഞ്ഞ കല്ല്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
ഏതൊരു പുതിയ റോളിനും കുറച്ചുകൂടി പരിശ്രമവും ക്ഷമയും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ കുട്ടി നിങ്ങളെയും നിങ്ങളുടെ ജീവിതരീതിയെയും ആരാധിക്കുന്നുണ്ടാകാം. ഒരാളുടെ രഹസ്യം സൂക്ഷിക്കുന്നത് നിങ്ങളെ സംബന്ധിച്ച് വലിയ ഒരു വെല്ലുവിളിയായി മാറിയേക്കാം. ഭാഗ്യചിഹ്നം - വാൽനട്ട് കേക്ക്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
ചില അടിയന്തര പേപ്പർവർക്കുകൾ നിങ്ങളുടെ ഒരു ദിവസത്തിന്റെ പകുതി കളയാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഒരു വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിച്ചേക്കാം. അടുത്ത സുഹൃത്തുക്കൾക്കൊപ്പമുള്ള സായാഹ്നം രസകരമായിരിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു ഡയറി