ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സ്വയം പുരോഗതി വിലയിരുത്താൻ സാധിക്കും. ഒരുമിച്ച് കുറെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. തിരക്കുള്ള ദിവസമായിരിക്കും. ഏകാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. ഒരു ഇടവേള നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശ്രമിക്കാൻ തീർച്ചയായും സമയം കണ്ടെത്തണം. മനസിനും ശരീരത്തിനും പുത്തനുണർവ് നല്കാൻ ഇത് നിങ്ങളെ സഹായിക്കും. ഭാഗ്യ ചിഹ്നം - സിൽക്ക് വസ്ത്രങ്ങൾ
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: കുറച്ച് മാസങ്ങൾക്ക് മുമ്പ് നിങ്ങൾ സ്വപ്നം കണ്ട കാര്യങ്ങൾ ഇപ്പോൾ യാഥാർഥ്യമാകും. വിദേശത്ത് നിന്ന് വരുന്ന ഒരു വ്യക്തി മികച്ച അവസരം വാഗ്ദാനം ചെയ്തേക്കാം. തിരഞ്ഞെടുപ്പുകൾ നിങ്ങൾ നടത്തേണ്ടതാണ്. വളരെ പക്വമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങൾ ദീർഘകാല നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കിൽ അവ ഇപ്പോൾ അവലോകനം ചെയ്യേണ്ട സമയമാണ്. ഭാഗ്യ ചിഹ്നം - ഒരു കോമാളി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വിശിഷ്ടമായ ചില നേട്ടങ്ങൾ നിങ്ങളെ തേടി എത്തും. ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് വല്ലാതെ വിരസത അനുഭവപ്പെട്ടേക്കാം. പക്ഷെ പതിയെ നിങ്ങൾക്ക് ഉണർവ് അനുഭവപ്പെടും. ഇന്നത്തെ ദിവസം വളരെ അധികം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിങ്ങൾക്ക് സാധിച്ചെന്നു വരില്ല. മനസ് അലസമായിരിക്കും. ഭാഗ്യ ചിഹ്നം - ലോക ഭൂപടം
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ അതിശയം തോന്നുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളിൽ നിന്നും ആരെങ്കിലും എന്തെങ്കിലും കടം വാങ്ങിയിട്ടുണ്ടെങ്കിൽ ഇന്നത്തെ ദിവസം അത് തിരികെ തരാൻ സാധ്യതയുണ്ട്. വൈകാരികമായി ആരോടെങ്കിലും സംസാരിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ ആരെയെങ്കിലും പിന്തുടർന്ന് നിരീക്ഷിക്കുന്നുണ്ടെകിൽ അവർ അത് തിരിച്ചറിയാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആരുടെയെങ്കിലും ഉപദേശം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - പഴക്കമുള്ള ഒരു കൊട്ട
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കുട്ടികളുമായി ഇന്നത്തെ ദിവസം സമയം ചിലവഴിക്കാൻ ശ്രമിക്കുക. കാരണം നിങ്ങളുടെ പരിചരണവും ശ്രദ്ധയും അവർ ആഗ്രഹിക്കുന്നുണ്ടാകാം. മുൻ കാലങ്ങളിൽ നടത്തിയ ഒരു പ്രത്യേക നിക്ഷേപം ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു കിട്ടും. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഒരു കൂടിച്ചേരൽ ഉണ്ടായേക്കും. ഭാഗ്യ ചിഹ്നം - ഒരു റൂബിക്സ് ക്യൂബ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ദൗത്യത്തിന് ശേഷം വിശ്രമിക്കുന്നത് നന്നായിരിക്കും. ഒരു ഇടവേള എടുത്ത ശേഷം മാത്രം മുന്നോട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. ഒരേ സമയം ഒന്നിലധികം ആശയങ്ങൾ നിങ്ങളുടെ മനസിനെ ആശയ കുഴപ്പത്തിലാക്കും. ഇതിൽ നിന്നും ശരിയായ ഒന്ന് തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക. പണം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണുന്നു. ഭാഗ്യ ചിഹ്നം - ലൈറ്റുകളുടെ ഒരു സ്ട്രിംഗ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതായി വരും. റിസ്ക് എടുക്കേണ്ട സമയങ്ങളിൽ മനസ് പതറാൻ പാടില്ല. വീടോ ഓഫീസോ മാറേണ്ടതായി വന്നേക്കാം. പുതിയ സ്ഥലങ്ങൾ നിങ്ങളെ ആദ്യം ഉത്കണ്ഠപ്പെടുത്തിയേക്കാം. പിന്നീട് അതുമായി ഇണങ്ങി ചേരാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യ ചിഹ്നം - ബലൂൺ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഏറ്റവും മികച്ച അവസരങ്ങളും സാധ്യതകളും നിങ്ങളുടെ മുന്നിൽ ഉണ്ടാകും. അവയിൽ നിന്നും മികച്ചത് തിരഞ്ഞെടുക്കാൻ ആശങ്കപ്പെടരുത്. നിങ്ങളുടെ നിയന്ത്രണം നഷ്ടപെടുന്ന വേളയിൽ അതിന്റെ നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. വ്യായാമം അല്ലെങ്കിൽ ധ്യാനം ചെയ്യുന്നത് മുടക്കരുത്. ഭാഗ്യ ചിഹ്നം - ക്രിസ്റ്റൽ പാത്രം.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വളരെക്കാലം മുതൽ നിങ്ങളുടെ മനസ്സിൽ ഒളിപ്പിച്ച് വെച്ച ഒരു രഹസ്യം മറ്റൊരാൾ അറിയും. വൈകാരികമായി തളരുന്ന നിമിഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തങ്ങൾ മനസ്സിൽ ഓർക്കുക. മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജം നിങ്ങൾക്ക് ലഭിക്കും. പഴയ രീതികൾക്ക് ഇപ്പോൾ ചില മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ശ്രമിക്കും. കാര്യങ്ങൾ കുറച്ച് വ്യത്യസ്തമായി കാണാൻ തുടങ്ങേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ഒരു തൊപ്പി
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചുറ്റുമുള്ള സംഭവ വികാസങ്ങൾ നിങ്ങളുടെ മനസിന്റെ സമാദാനം നഷ്ടപ്പെടുത്തും. യാഥാർത്ഥ്യവും ആത്മാർത്ഥതയുമുള്ള സ്നേഹം ഈ സമയത് നിങ്ങളെ രക്ഷിക്കും. കൃത്രിമത്വത്തോട് കൂടി മറ്റുള്ളവരോട് പെരുമാറാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അനുകൂലമായ സമയം വൈകാതെ വരും. ഭാഗ്യ ചിഹ്നം - ഒരു ട്രോളി
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾക്ക് മാനസികമായി അസ്വസ്ഥത അനുഭവപ്പെടും. നിങ്ങളുടെ മനസ്സിനോട് തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുകയായിരിക്കും. ചില കഴിവുകൾ ഇന്നത്തെ ദിവസം പ്രോത്സാഹിക്കപ്പെടും. നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിന് സഹായം ആവശ്യമായി വന്നേക്കാം. പുതിയ പ്രതിബദ്ധത നിങ്ങൾക്ക് ഭാവിയിൽ ഏറെ ഗുണം ചെയ്യും. ആർക്കെങ്കിലും ഉപകാരം ചെയ്യുന്നത് നല്ലതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു നക്ഷത്രസമൂഹം
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പതിവ് ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ നിരാശാജനകമായ ദിവസമായിരിക്കും. നിങ്ങൾക്ക് അലസത അനുഭവപ്പെടാം. പക്ഷേ ഉച്ചകഴിഞ്ഞ് കാര്യങ്ങൾ മെച്ചപ്പെടുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അലസതയും മടിയും ഒഴിവാക്കുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് ചില കാര്യങ്ങളിൽ ആശയ കുഴപ്പം ഉണ്ടായേക്കാം എന്നാൽ താമസിയാതെ തന്നെ അവ പരിഹരിക്കപ്പെടും. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം