ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം ചർച്ചകളിൽ ശാന്തത പാലിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കണം. വിമർശനാത്മകമായ വിശകലനത്തിനായി നിങ്ങളുടെ സമയം ചെലവഴിക്കുക. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. പല കാര്യങ്ങളും കണ്ട് ഇന്നത്തെ ദിവസം നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പുതിയ ടീമുമായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാകും. നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ സമയമാണ്. എല്ലാ കാര്യങ്ങളും പിന്നീടേക്ക് മാറ്റി വെക്കാതെ വേഗത്തിൽ ചെയ്യാനായി ശ്രമിക്കുക. ഭാഗ്യചിഹ്നം - ഉയരമുള്ള ഒരു ഗ്ലാസ്
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: അടുത്ത കാലത്തായി നിങ്ങൾ വൈകാരികമായി വളരെയധികം ആഘാതങ്ങൾ നേരിട്ടിട്ടുണ്ട് എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് അതിൽ നിന്നും എല്ലാം മുക്തി നേടാൻ സാധിക്കും. മുൻകാലങ്ങളിൽ നിന്നുള്ള അനുഭങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. എങ്കിലും മുന്നോട്ടേക്ക് കൂടുതൽ ഊർജ്ജത്തോടെ സഞ്ചരിക്കാൻ നിങ്ങൾക്ക് സാധിക്കും. പ്രതിബന്ധങ്ങൾ ഉണ്ടാകുമെങ്കിലും വിജയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഭാഗ്യചിഹ്നം - വർണാഭമായ ഒരു പുരാവസ്തു
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങളിലുള്ള പെട്ടന്നുള്ള മാറ്റം നിങ്ങളുടെ ദിവസത്തെ പൂർണ്ണമായും മാറ്റി മറിച്ചേക്കാം. ഒരു പരിപാടിക്ക് നിങ്ങൾക്ക് ക്ഷണം ലഭിക്കുകയും നിങ്ങൾ അതിൽ പങ്കെടുക്കുകയും ചെയ്യും. ആ പരിപാടിയിൽ വെച്ച് നിങ്ങൾക്ക് പുതിയ ഒരാളെ പരിചയപ്പെടാൻ സാധിക്കും. ഈ പരിചയം ദീർഘകാല ബന്ധമായി മാറും. അതൊരു നല്ല സൗഹൃദമായി തുടരും. ഭാഗ്യചിഹ്നം - ഒരു വെള്ളി നാണയം
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ പുതിയ എന്തെങ്കിലും കാര്യം ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് പതിവില്ലാത്ത പരിഭ്രാന്തി തോന്നിയേക്കാം. പക്ഷെ നിങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തികൾ നിങ്ങളുടെ പാത സുഗമമാക്കി നൽകും. നിങ്ങൾക്ക് ധൈര്യമായി മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കും. ഒരു അവസാന തീരുമാനത്തിൽ എത്തിച്ചേരാൻ നിങ്ങൾക്ക് ചിലപ്പോൾ സാധിക്കാതെ വരും നിങ്ങളുടെ മനസ് ആശയ കുഴപ്പത്തിലായിരിക്കും. വ്യക്തത ലഭിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വരും. അതിനാൽ സമയമെടുത്തു മാത്രം ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുക. ഭാഗ്യചിഹ്നം - ഒരു ലിമിറ്റഡ് എഡിഷൻ ലേഖനം
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ അനായാസമായി മറ്റുള്ളവരെ മറികടന്ന് വിജയം നേടും. അഭിനന്ദങ്ങൾ നിങ്ങളെ മൂടും. ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും മികച്ച ഫലം ലഭിച്ചേക്കാം. വിജയിക്കാനും സ്വയം തിളങ്ങാനുമുള്ള ദിവസമാണ് നിങ്ങൾക്കിന്ന്. ഭാഗ്യചിഹ്നം - ഒരു സ്പോഞ്ച്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വളരെ മന്ദഗതിയിലായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുക. എന്നാൽ പകുതി ദിവസം കഴിയുമ്പോഴേക്ക് കാര്യങ്ങൾ വേഗത്തിലായേക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് പല കാര്യങ്ങളിലും സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കാൻ നിങ്ങൾക്ക് കുറച്ച് സമയവും ആവശ്യമായി വരും. ഒരു കാര്യം വളരെയധികം വിശകലനം ചെയ്യാതെ തന്നെ നിങ്ങൾ അവയെ സ്വീകരിച്ചേക്കാം. ഭാഗ്യചിഹ്നം - വൈക്കോൽ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിരവധി വർഷങ്ങൾ കൊണ്ട് പക്വത ആർജ്ജിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ കാര്യങ്ങളെ വ്യക്തമായ രീതിയിൽ നോക്കി കാണാൻ നിങ്ങൾക്ക് ഇപ്പോൾ സാധിക്കും. നിങ്ങൾക്ക് മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടാകും. നിങ്ങൾ ആശ്രയിക്കുന്ന ഒരു വ്യക്തി കഷ്ട്ടതകളിലൂടെ കടന്നു പോകും. നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയുന്ന സമയം ആണിത്. ഭാഗ്യചിഹ്നം - സമീപത്തുള്ള സലൂൺ
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ കൂടുതൽ ഊർജ്വസ്വലരായി കാണപ്പെടും. മുന്നോട്ടുള്ള കാര്യങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. സുഹൃത്തിനെ ആശ്വസിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. അമ്മയുടെ ആരോഗ്യ കാര്യങ്ങളിൽ ആശങ്ക ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ ജാഗ്രതയോടെ ഇരിക്കുക ഭാഗ്യചിഹ്നം - ഉപ്പുവെള്ളം നിറയ്ക്കുന്ന പാത്രം
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ ആരെയെങ്കിലും നഷ്ടപെടുത്തുന്നതായി കണ്ടേക്കാം എന്നാൽ ഉറക്കം ഉണർന്ന ശേഷം നിങ്ങൾ പ്രായോഗികമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സ്വപനത്തിലെ നഷ്ടബോധം നിങ്ങളെ അലോസരപ്പെടുത്തരുത്. നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ ദിശാബോധം കൈവരും. പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒരു വിവാഹാലോചനയ്ക്ക് സാധ്യത കാണുന്നു. ഭാഗ്യചിഹ്നം - ഒരു സിമന്റ് ബാഗ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ പുറത്തേക്ക് പ്രകടിപ്പിച്ചാൽ മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിക്കുമെന്ന ഭയം നിങ്ങൾക്കുണ്ട്. എന്നാൽ അങ്ങനെ ചെയ്യാത്തിടത്തോളം കാലം അത് നിങ്ങളെ അതികഠിനമായി വേദനിപ്പിക്കും. നിങ്ങളുടെ രഹസ്യം അറിയാവുന്ന വളരെ അടുത്ത ഒരു സുഹൃത്തിനെ നിങ്ങൾക്ക് ആശ്രയത്തിനായി സമീപിക്കാം. നിങ്ങളുടെ മനസിന്റെ മനോഹാരിത കൊണ്ട് നിങ്ങൾക്ക് ഒരാളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ സാധിക്കും. ഭാഗ്യചിഹ്നം - ഒരു ജലാശയം