ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
നിലവിൽ, നിങ്ങൾക്ക് ലഭ്യമാകുന്ന വിഭവങ്ങൾ പരിമിതമായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോവുക. ഒരു ഉന്നത ഉദ്യോഗസ്ഥൻ നിങ്ങളെ ജോലിസ്ഥലത്ത് വിമർശനാത്മകമായി നിരീക്ഷിക്കാനിടയുണ്ട്. മധ്യസ്ഥത വഹിക്കാൻ ഇന്ന് നല്ല ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു ക്രിസ്റ്റൽ
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
ആത്മാഭിമാനം നഷ്ടപ്പെടുന്നത് ഇന്ന് നിങ്ങളെ വിഷമിപ്പിച്ചേക്കാം. കഴിഞ്ഞു പോയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇന്നത്തെ ദിവസം ഗുണങ്ങൾ ലഭിക്കാൻ നിങ്ങൾ നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - സ്ഫടിക കല്ല്
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
ഇന്ന് നിങ്ങൾക്ക് ഇഷ്ട ഭക്ഷണം ആസ്വദിക്കാനുള്ള അവസരം ലഭിക്കും. മാനസികമായും ശാരീരികമായും കൂടുതൽ ഉന്മേഷം തോന്നുന്ന ദിവസമാണ്. നിങ്ങളുടെ സ്വപ്നലോകത്ത് നിന്ന് പുറത്ത് കടന്ന് ചില തീരുമാനങ്ങൾ എടുത്തേക്കാം. ഭാഗ്യ ചിഹ്നം - ഒരു നോട്ട്പാഡ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകുക. നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ചില ബിസിനസ് പാർട്ട്നർഷിപ്പ് ആശയങ്ങളുമായി നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളെ സമീപിച്ചേക്കാം. കാര്യങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കാൻ ശ്രദ്ധിക്കും. ഭാഗ്യ ചിഹ്നം - ഒരു മാർക്കർ
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
അലസതയുമായി ബന്ധപ്പെട്ട ചില ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം കണ്ടേക്കും. നിങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാനിടയാകും. ഇന്ന് പിന്നീട് നിങ്ങൾക്ക് ഗുണമായി വന്ന് ഭവിക്കും. ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്താൻ തയ്യാറാകും. ഭാഗ്യ ചിഹ്നം - പുതിയ പുസ്തകം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
നിങ്ങളിൽ ചിലർക്ക് വളരെ നല്ല ദിവസമായിരിക്കും. എന്നാൽ തടസ്സങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് അഭികാമ്യമല്ല. ഒരു സുഹൃത്ത് അടിയന്തിര സഹായത്തിനും രക്ഷാപ്രവർത്തനത്തിനുമായി നിങ്ങളുടെ സഹായം തേടിയേക്കാം. ഇന്നത്തെ ഒരു ചെറിയ ചുവടുവയ്പ്പ് പോലും പുരോഗതിയിലേയ്ക്ക് നയിക്കും. ഭാഗ്യ ചിഹ്നം - ലൈറ്റുകൾ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
വിചിത്രമായ ചില സംഭാഷണങ്ങളിൽ ഇന്ന് ഏർപ്പെടാൻ ഇടയുണ്ട്. നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക് ആയിരിക്കും. മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധം നിങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങൾ പ്രകടിപ്പിക്കുക. നിങ്ങളുടെ ചിന്തകളോ ആശയങ്ങളോ കൃത്യമായി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ നിങ്ങൾ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ഭാഗ്യചിഹ്നം - കോപ്പർ ഗ്ലാസ്
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
പൊതു സ്ഥലത്ത് സംസാരിക്കുന്നതിനുള്ള കഴിവുകൾ വർദ്ധിപ്പിക്കാൻ പരിശീലിക്കും. കൂടുതൽ ഊർജ്ജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. കൂടുതൽ പ്രചോദനങ്ങൾ ലഭിക്കും. ഇന്ന് നിങ്ങൾക്ക് വിജയകരമായ ഒരു ദിവസമായിരിക്കും. ഭാഗ്യചിഹ്നം - ഒരു കപ്പ് ചായ
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
വളരെ മികച്ച ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. പ്രപഞ്ചത്തിൽ നിന്നുള്ള ഒരു സൂക്ഷ്മമായ സൂചന പോലും ഇന്നത്തെ ദിവസം നിങ്ങൾക്ക് മനോഹരമാക്കും. നിങ്ങളുടെ ആന്തരിക സഹജാവബോധം പിന്തുടരേണ്ട ദിവസമാണിത്. പ്രതിഫലദായകമായ ഒരു പങ്കാളിത്തം ഉടൻ വന്നുചേരും. ഭാഗ്യചിഹ്നം - ഒരു ഓറഞ്ച്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
ഒരു നിർണായകമായ മീറ്റിംഗ് ഇന്ന് നടന്നേക്കാം. പുതിയ ഒരു സഹപ്രവർത്തകൻ നിങ്ങൾക്ക് ഒരു പ്രധാന ഉൾക്കാഴ്ച നൽകിയേക്കാം. കുടുംബകാര്യങ്ങൾക്ക് ഇന്ന് മുൻഗണന നൽകാൻ സാധിച്ചെന്ന് വരില്ല. ഇന്ന് നിങ്ങൾ വളരെ തിരക്കേറിയ ജോലികളിൽ മുഴുകും. ഭാഗ്യചിഹ്നം - ഒരു നിയോൺ ചിഹ്നം
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
നല്ലതും ഏറെ നാളായി കാത്തിരുന്നതുമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തിയേക്കാം. ഇത് നിങ്ങളുടെ ഇന്നത്തെ ദിവസം കൂടുതൽ മനോഹരമാക്കാൻ സാധ്യതയുണ്ട്. പുതിയ ചുതലകൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുക. ഭാഗ്യചിഹ്നം - ഒരു മൺപാത്രം