കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വിലപിടിപ്പുള്ള ചില വസ്തുക്കൾ വാങ്ങാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ഇന്ന് നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കുന്ന സമയം ആസ്വദിക്കാനാകും. ദോഷ പരിഹാരം: ഹനുമാന് ആരതി ഉഴിയുക.
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും. മുതിർന്നവരുടെയോ ഗുരുവിന്റെയോ അനുഗ്രഹം ലഭിക്കും. വിദ്യാർത്ഥികൾക്കും ഇന്ന് അൽപ്പം ബുദ്ധിമുട്ടേറിയ ദിവസമായിരിക്കും. ഏകാഗ്രത വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ദോഷ പരിഹാരം - പശുവിന് തീറ്റ കൊടുക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. അടുപ്പം വർദ്ധിക്കുന്നത് കുടുംബത്തിൽ സന്തോഷാന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ ബന്ധം കുടുംബം അംഗീകരിക്കും. യുവാക്കൾക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ജോലിയിൽ തടസമുണ്ടായേക്കാം. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുക. കർമ്മ പാതയിൽ മുന്നോട്ട് പോകുക. തീർച്ചയായും വിജയം കൈവരിക്കാനാകും. ജോലി സംബന്ധമായ യാത്രകളിൽ വിജയം ഉണ്ടാകും. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഗുരുവിന്റെ മാർഗനിർദേശ പ്രകാരം പ്രവർത്തിക്കേണ്ട ദിവസമാണ് ഇന്ന്. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിച്ചാൽ തടസ്സം നീങ്ങും. നിങ്ങളുടെ സർക്കിളിൽ നിന്ന് പുറത്തുകടന്ന് പുതിയ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഭാഗ്യദിനമായിരിക്കും ഇന്ന്. നിങ്ങൾ ഏത് ജോലി ആരംഭിച്ചാലും അതിൽ നിങ്ങൾക്ക് തീർച്ചയായും വിജയമുണ്ടാകും. രാശിയിൽ കാര്യമായ പുരോഗതി ഉണ്ടാകും. സാഹചര്യം ഇന്ന് നിങ്ങൾക്ക് അനുകൂലമാകും. എന്നു കരുതി കഴിയുന്നതിനേക്കാൾ കൂടുതൽ റിസ്ക് എടുക്കരുത്. ദോഷ പരിഹാരം: ഹനുമാന് ആരതി ഉഴിയുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പഴയ ചില പ്രവൃത്തികൾ അവലോകനം ചെയ്യാനുള്ള ദിവസമാണ്. എല്ലാ വശങ്ങളും പരിഗണിച്ചതിന് ശേഷം മാത്രമേ നിർണായക തീരുമാനങ്ങളെക്കാവൂ. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കുമെന്ന് പ്രതീക്ഷിക്കരുത്. ദോഷ പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.