ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലി സ്ഥലത്ത് പുതിയ ജോലികൾ ഒന്നും ഏറ്റെടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം. കാരണം കഠിനാധ്വാനം ചെയ്താലും നിങ്ങൾക്ക് അതിനുള്ള ശരിയായി നേട്ടം ലഭിക്കണമെന്നില്ല. റിയൽ എസ്റ്റേറ്റ്, കമ്മീഷൻ, തുണി എന്നിവയുടെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം ലാഭത്തിന് സാധ്യതയുണ്ട്. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് കുങ്കുമം സമർപ്പിക്കുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് ബിസിനസ് തടസ്സമില്ലാതെ മുന്നോട്ടുപോകും. കൂടാതെ നിങ്ങൾ എടുക്കുന്ന ഏതു തീരുമാനവും നിങ്ങൾക്ക് അനുകൂലമായി മാറും. നല്ല ബിസിനസ് ഇടപാടുകളും നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. യുവാക്കൾക്ക് ഈ ദിവസം മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. വിദേശ സംബന്ധമായ ജോലിയിലോ ബിസിനസ്സിലോ ഇന്ന് ലാഭ സാധ്യത വർദ്ധിക്കും. ദോഷ പരിഹാരം - ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മംഗളപരമായ ഏത് പ്രവർത്തനവും ഈ ദിവസം മികച്ച രീതിയിൽ പൂർത്തീകരിക്കാനാകും. അത് നിങ്ങൾക്ക് മനസ്സമാധാനം നൽകും. ഇന്ന് മിക്ക കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. ബിസിനസ്സിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് വേഗത്തിൽ മുന്നോട്ടുപോകും. അതോടൊപ്പം നിലവിലെ ജോലികളും നിങ്ങൾക്ക് മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. അതേസമയം ബാങ്കിംഗ്, അഭിഭാഷകൻ, സിഎ തുടങ്ങിയ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ ദിവസം വളരെ മികച്ചതായിരിക്കും. ദോഷ പരിഹാരം : ശിവലിംഗത്തിൽ ജലം സമർപ്പിക്കുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വസ്തു വകകളിലോ ഓഹരിയിലോ നിക്ഷേപിക്കുന്നതിന് ഈ ദിവസം അനുകൂലമായി തീരും. കൂടാതെ ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ പങ്കാളികളായിരിക്കുന്നവർ ഈ ദിവസം വിജയിക്കും. കഠിനാധ്വാനത്തിന്റെ പൂർണ നേട്ടം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. അതേസമയം ഇന്ന് മുതിർന്നവരുടെ മാർഗനിർദ്ദേശം സ്വീകരിച്ച് മുന്നോട്ടു പോകുന്നതായിരിക്കും ഉത്തമം. ദോഷ പരിഹാരം : ഗണപതിക്ക് മോദകം നിവേദിക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ബിസിനസ്സിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. അതേ സമയം നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ തന്നെ ഇന്ന് മുന്നോട്ടു പോകാം. ബിസിനസ്സിൽ പുരോഗതി കൈവരിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നിങ്ങളെ ഇന്ന് തേടിയെത്താം. കൂടാതെ ഈ ദിവസം ജോലിയിൽ നിങ്ങൾ പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ദോഷ പരിഹാരം- മഹാവിഷ്ണുവിനെ ആരാധിക്കുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് : ഈ രാശിയിൽ ജനിച്ചവർ ഇന്ന് ബിസിനസിൽ പുരോഗതി കൈവരിക്കും. കൂടാതെ ഈ ദിവസം നിങ്ങൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തീകരിക്കാനും നിങ്ങൾക്ക് സാധിക്കും. അതേസമയം ചില ബിസിനസ്സിൽ യന്ത്രസാമഗ്രികളുടെ തകരാർ മൂലം ഉൽപ്പാദനം നിലച്ചേക്കാനുള്ള സാധ്യതയുണ്ട്. പുതിയ ആളുകളുമായുള്ള സമ്പർക്കം ഇന്ന് നിങ്ങളുടെ ബിസിനസിന് അനുകൂലമായി തീരും. ദോഷ പരിഹാരം - ഹനുമാൻ സ്വാമിക്ക് കുങ്കുമം സമർപ്പിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് പുതിയ ബിസിനസ് ബന്ധങ്ങൾ രൂപപ്പെടുകയും ബിസിനസ്സിൽ തന്നെ പുതിയ സാധ്യതകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ഇന്ന് ബിസിനസ്സിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുതിർന്ന ഒരാളുടെ സഹായത്തോടെ ഇന്ന് നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. ദോഷ പരിഹാരം - യോഗ പ്രാണയാമം പരിശീലിക്കുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച ഇടപാടുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കാം. നിങ്ങൾ പങ്കാളിത്തത്തോടു കൂടിയ ഒരു ബിസിനസ്സിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് മികച്ച ലാഭ സാധ്യത പ്രതീക്ഷിക്കാം. എന്നാൽ ഓഫീസിൽ ചില പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ടതുണ്ട്. ദോഷ പരിഹാരം- ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ചില വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം. നിങ്ങളുടെ ബിസിനസിലെ ചില തെറ്റായ തീരുമാനങ്ങൾ നഷ്ടത്തിന് വഴിവയ്ക്കും. കൂടാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതേസമയം കല, ശാസ്ത്രം, യന്ത്രങ്ങൾ എന്നിവയുടെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം വിജയിക്കും. എന്നാൽ സർക്കാർ ജോലിയിൽ പൊതു ഇടപാടുകൾ നടത്തുന്നതിൽ അശ്രദ്ധ കാണിക്കരുത്. കാരണം അത് പിന്നീട് ചോദ്യം ചെയ്യപ്പെട്ടേക്കാം. ദോഷ പരിഹാരം - ഹനുമാനെ ആരാധിക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിച്ച് മുന്നോട്ടു പോകാൻ ശ്രമിക്കുക. കാരണം ചില പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നിങ്ങൾ കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഇന്ന് അഭിമുഖീകരിക്കാം. അതേസമയം ഓഫീസ് ജോലികളിലെ നേരിയ വീഴ്ച മൂലം ഇന്ന് നിങ്ങളുടെ ജോലി ഭാരം വർദ്ധിക്കാം. ദോഷ പരിഹാരം - പശുവിന് പച്ചപ്പുല്ല് നൽകുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാരുടെ തൊഴിൽപരമായ ബന്ധങ്ങൾ ഈ ദിവസം കൂടുതൽ ശക്തിപ്പെടും. ബിസിനസിലും നിങ്ങളുടെ ശക്തി വർദ്ധിക്കും. ഈ ദിവസം ജോലി സ്ഥലത്തായിരിക്കും നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യത. കൂടാതെ ലാഭത്തിന് കൂടുതൽ ശ്രദ്ധ നൽകും. ചുമതലകൾ കൃത്യമായി നിറവേറ്റാൻ സാധിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം വേഗത്തിൽ മുന്നോട്ടുപോകും. എന്നാൽ അമിതമായ ഉത്സാഹം ഒഴിവാക്കുക. ദോഷ പരിഹാരം: ശിവന് ജലം സമർപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം ബിസിനസ്സിൽ സുഗമമായ വളർച്ച പ്രതീക്ഷിക്കാം. നിങ്ങളുടെ തൊഴിൽ രംഗത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളും ഈ ദിവസം നടക്കും. അധ്വാനമുള്ള മേഖലയിൽ ആയിരിക്കും നിങ്ങൾ ഇന്ന് വിജയം കണ്ടെത്തുക. അതേസമയം സാമ്പത്തിക കാര്യങ്ങളിൽ വേണ്ടത്ര ക്ഷമ പാലിച്ചുകൊണ്ട് മുന്നോട്ടുപോകുക. കൂടാതെ ഇന്ന് നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കേണ്ടതുണ്ട്. ദോഷ പരിഹാരം: ദരിദ്രനായ ഒരാൾക്ക് ഭക്ഷണം നൽകുക