ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകളുടെ ശ്രദ്ധയോടു കൂടിയ പ്രവർത്തനം തീർച്ചയായും പുരോഗതിക്കുള്ള അവസരങ്ങൾ ഒരുക്കും. കൂടാതെ ഇന്ന് ഒരു സ്വാധീനമുള്ള വ്യക്തിയുടെ സഹായത്തോടെ ചില പുതിയ ഇടപാടുകൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു യാത്രയ്ക്കുള്ള അവസരവും വന്നുചേരും. ദോഷ പരിഹാരം: ഗണപതിയെ പ്രാർത്ഥിക്കുക. പച്ച നിറത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ സമീപത്ത് സൂക്ഷിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ബിസിനസ്സിൽ തയ്യാറാക്കിയ പദ്ധതികൾ ഈ ദിവസം നടപ്പിലാകും. അതേസമയം നിങ്ങളുടെ കൈവശമിരിക്കുന്ന ഫയലുകളും പ്രമാണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. കാരണം അത് ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ജോലി സംബന്ധമായി ചില ഔദ്യോഗിക യാത്രകൾ നടത്തേണ്ടതായി വന്നേക്കാം. അത് നിങ്ങളുടെ സ്ഥാന കയറ്റത്തിന് സഹായകമാകും. ദോഷ പരിഹാരം- ഗണപതിയെ പ്രാർത്ഥിക്കുന്നത് തുടരുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ബിസിനസിൽ ചില സങ്കീർണതകൾ നേരിടേണ്ടതായി വന്നേക്കാം. എങ്കിലും നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം പ്രതീക്ഷിക്കാം. നിങ്ങൾക്ക് തിരികെ ലഭിക്കാനുള്ള പണം നിങ്ങളുടെ പക്കൽ വന്നുചേരും. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തന്നെയായിരിക്കും തുടരുക. അതേസമയം ജനങ്ങളെ സേവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ പൊതുസ്ഥലങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. ദോഷ പരിഹാരം : ഭദ്രകാളിയെ പ്രാർത്ഥിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബിസിനസ്സിൽ ഒരു പുതിയ ഇടപാടിനുള്ള സാധ്യത ഈ ദിവസം ഉണ്ട്. അതേസമയം നിങ്ങളുടെ പ്രധാനപ്പെട്ട ഏതു പദ്ധതിയും ഇന്ന് രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും ഉചിതം. മറ്റുള്ളവരുമായി കാര്യങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ദോഷ പരിഹാരം : ചുവന്ന പഴം ദരിദ്രർക്ക് ദാനം ചെയ്യുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: യന്ത്ര സാമഗ്രികളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നിങ്ങൾക്ക് ഈ ദിവസം മികച്ച നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ മികച്ച ഓർഡറുകളും നിങ്ങൾക്ക് ഈ ദിവസം ലഭിക്കാം. അതേസമയം ഇന്ന് സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആളുകൾ അന്യായമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം നിങ്ങൾക്ക് എതിരെ ഒരു അന്വേഷണം ഉണ്ടായേക്കാം. ദോഷ പരിഹാരം- ചുവന്ന നിറത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ സമീപത്ത് സൂക്ഷിക്കുക. ഹനുമാനെ പ്രാർത്ഥിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് ബിസിനസ്സിൽ വലിയ രീതിയിലുള്ള കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. എങ്കിലും ഭാവിയിൽ നിങ്ങൾക്ക് ഇതിനുള്ള ഫലം പ്രതീക്ഷിക്കാം. മാധ്യമങ്ങൾ, കമ്പ്യൂട്ടർ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഈ ദിവസം ലഭിക്കുന്നതായിരിക്കും. അതേസമയം നികുതി സംബന്ധമായ ജോലികളിൽ ഇന്ന് തടസ്സങ്ങൾ നേരിടും. ദോഷ പരിഹാരം - നീല വസ്തുക്കൾ ദാനം ചെയ്യുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ബിസിനസ്സിൽ ചില വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം ഉണ്ടായേക്കാം. അതേസമയം ബിസിനസ് വിപുലീകരണത്തിനായി നിങ്ങൾ ഇപ്പോൾ പദ്ധതിയിടുന്നുണ്ടെങ്കിൽ അത് ഉടനടി നടപ്പിലാക്കുന്നത് ആയിരിക്കും ഉചിതം. അതിനായി സാഹചര്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമാണ്. ദോഷ പരിഹാരം - ശനി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കയറ്റുമതി-ഇറക്കുമതി അനുബന്ധ ബിസിനസുകളിൽ മികച്ച വിജയ സാധ്യതയുണ്ട്. മറ്റു ബിസിനസുകാരുമായി നടത്തുന്ന മത്സരത്തിൽ നിങ്ങൾ വിജയം കൈവരിക്കുകയും ചെയ്യും. കൂടാതെ ഇന്ന് പുതിയ ഓർഡറുകൾ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഇന്ന് ഓഫീസിൽ സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ദോഷ പരിഹാരം - പശുവിന് തീറ്റ നൽകുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ സമയം ബിസിനസ് പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള മത്സരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു സഹപ്രവർത്തകന്റെ നിഷേധാത്മക മനോഭാവം നിങ്ങളെ ഇന്ന് അലട്ടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഓഫീസിൽ നിങ്ങളുടെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം നിങ്ങളെ തേടിയെത്തും. നിങ്ങൾക്ക് ഒരു പ്രധാന അധികാരം കൈമാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ദോഷ പരിഹാരം- ഹനുമാനെ പ്രാർത്ഥിക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഇൻഷുറൻസ്, പോളിസി മുതലായവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ആളുകൾക്ക് ലാഭത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും മത്സരത്തിന്റെ ആധിക്യം മൂലം നിങ്ങൾക്ക് ചില മാനസിക പിരിമുറുക്കങ്ങൾ അനുഭവപ്പെടും. അതേസമയം സർക്കാർ സേവനമനുഷ്ഠിക്കുന്ന ആളുകൾക്ക് എന്തെങ്കിലും തെറ്റായ പ്രവർത്തനം മൂലം ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ശാസന ലഭിക്കുന്ന സാഹചര്യമുണ്ടായേക്കാം. ദോഷ പരിഹാരം - ഭദ്രകാളിയെ പ്രാർത്ഥിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഇന്ന് ബിസിനസ് പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ വിശ്വസിക്കുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കാം. അതിനാൽ നിങ്ങളുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോവുക. കൂടാതെ ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മികച്ച പ്രവർത്തനം ഇന്ന് ലാഭകരമായ ചില നേട്ടങ്ങൾക്ക് വഴിവയ്ക്കും. ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. ദോഷ പരിഹാരം: ശിവന് ജലം സമർപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഇന്ന് ബിസിനസ് പ്രവർത്തനങ്ങളിൽ കടം വാങ്ങുന്നതും ഇടപാടുകൾ നടത്തുന്നതും ഒഴിവാക്കുന്നതായിരിക്കും ഉചിതം. അതേസമയം വസ്തു സംബന്ധമായ ജോലികളിൽ മികച്ച ഇടപാടുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓഫീസിലെ ചെറിയ പിഴവുകൾ മൂലം ഇന്ന് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. അതിനാൽ ജാഗ്രതയോടു കൂടി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. ദോഷ പരിഹാരം : മഞ്ഞനിറത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ സമീപത്ത് സൂക്ഷിക്കുക.