ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): കുടുംബത്തിലെ മുതിര്‍ന്ന കുടുംബാംഗങ്ങളുടെ സഹായത്തോടെ പഴയ കുടുംബ പ്രശ്നങ്ങളോ സ്വത്തു സംബന്ധമായ തര്‍ക്കങ്ങളോ പരിഹരിക്കപ്പെടും. വസ്തു വില്ക്കാന് അനുയോജ്യമായ സമയമാണിത്. ഗെയിമുകളിലും കായികരംഗത്തും വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. സ്കൂള്‍, വിദ്യാഭ്യാസം, കല, കണ്‍സ്ട്രക്ഷന്‍, ഗുഡ്സ്, ഗോള്‍ഡ്, ഇലക്ട്രോണിക്സ്, കൃഷി, ബുക്കുകള്‍, മരുന്നുകള്‍, ധനകാര്യം എന്നിവയുടെ ബിസിനസ്സ് മികച്ച ലാഭം നേടും. ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് പ്രധാനപ്പെട്ട അസൈന്മെന്റുകള് പൂര്‍ത്തിയാക്കണം. ഭാഗ്യനിറം: ബീജ്, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ക്ഷമയും സഹായ മനോഭാവവും മറ്റുള്ളവരുടെ ആശംസകളും അനുഗ്രഹങ്ങളും നേടിയെടുക്കും. നിയമപരമായ പ്രശ്നങ്ങള്‍ സുഗമമായി നിറവേറ്റപ്പെടും. സ്ത്രീകളും വിദ്യാര്‍ത്ഥികളും പൊതുവേദികളില്‍ പങ്കെടുക്കുകയും ജനപ്രീതി നേടുകയും വേണം. കയറ്റുമതി ഇറക്കുമതി ബിസിനസ്സ്, യാത്ര, എയര്‍ലൈന്‍സ്, സ്പോര്‍ട്സ്, റീട്ടെയില്‍, മെഡിക്കല്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ വളര്‍ച്ച കൈവരിക്കും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ പാലോ എണ്ണയോ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): വലിയ അസോസിയേഷനുകളുമായി ബന്ധം സ്ഥാപിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ കഴിവുകളില്‍ അസൂയപ്പെടുന്നുണ്ടാകും. ജോലിസ്ഥലത്ത് പ്രമോഷന് ഉണ്ടാകും. നിങ്ങളുടെ സംസാരത്തില്‍ ആളുകള്‍ മതിപ്പുളവാക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സംഗീതജ്ഞര്‍, ബാങ്ക് ജോലിക്കാര്‍, എഴുത്തുകാര്‍ എന്നിവര്‍ ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. കമിതാക്കള്‍ വികാരങ്ങള്‍ പങ്കുവെയ്ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ ഇടപാടുകളിലും വിജയിക്കും. ഇന്നത്തെ ദിവസം ഗുരു നാമം ജപിക്കുകയും നെറ്റിയില്‍ ചന്ദനം ധരിക്കുകയും വേണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച. ഭാഗ്യ നമ്പര്‍: 3, 1, ദാനം ചെയ്യേണ്ടത്: ഒരു സ്ത്രീക്ക് തുളസി ചെടി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അനുയോജ്യമായ ദിവസമാണിത്. കായികം, രാഷ്ട്രീയം, വിനോദം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ ദിവസമാണ്. നിര്‍മ്മാണം, സ്റ്റോക്ക് മാര്‍ക്കറ്റ് ബിസിനസ്സ് എന്നിവയില്‍ വളര്‍ച്ചയുണ്ടാകും. മാധ്യമം, മെറ്റല്‍, മെഡിക്കല്‍, കാര്‍ഷിക മേഖലകള്‍ക്ക് പുതിയ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികളും മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ മാസാവസാന ലക്ഷ്യങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ഒരു യാചകന് വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം പാല് വെള്ളത്തില്‍ കുളിക്കണം. ഇപ്പോഴത്തെ നിങ്ങളുടെ പ്രകടനത്തിന്റെ അംഗീകാരവും നേട്ടങ്ങളും ലഭിക്കാനുള്ള ദിവസമാണിത്. ബാങ്ക് ജോലിക്കാര്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ഭാഗ്യം ലഭിക്കും. സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കായികരംഗത്തുള്ളവരും വേഗത്തില്‍ നേട്ടങ്ങള്‍ കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കും. യാത്രാ പ്ലാനുകള്‍ വിജയിക്കും. പുതിയ പ്രോജക്ടുകള്‍ക്ക് രൂപം നല്‍കും. ഭാഗ്യ നിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച ഇലക്കറികള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുക, വിവാഹനിശ്ചയം, പ്രണയം, യാത്രകള്‍, കഴിവുകള്‍ പ്രകടിപ്പിക്കുക, അവതരണങ്ങള്‍ നല്‍കുക, മാധ്യമങ്ങളെ അഭിമുഖീകരിക്കുക, വിജയം ആഘോഷിക്കുക എന്നിവയ്ക്ക് അനുയോജ്യമായ ദിവസം. കുട്ടികള്‍ക്കും ജീവിതപങ്കാളിക്കുമൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ദിവസം. നിങ്ങള്‍ വിസയ്ക്കായി കാത്തിരിക്കുകയാണെങ്കില്‍ അത് ഫോളോ അപ്പ് ചെയ്യണം. പുതിയ ഫാക്ടറിക്കായി പ്രോപ്പര്‍ട്ടി അന്വേഷിക്കുന്നവര്‍ക്ക് അത് കണ്ടെത്താനാകും. അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും വിജയം ആസ്വദിക്കും. ഭാഗ്യ നിറം: ടീല്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെളുത്ത മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ബിസിനസ്സില്‍ റിസ്ക് എടുക്കണം. സ്പോര്‍ട്സ്, അക്കാദമിക് എന്നീ മേഖലകളില്‍ വിജയിക്കും. ബന്ധങ്ങള്‍ പൂവണിയുകയും എതിര് ലിംഗത്തിലുള്ളയാള് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇന്നത്തെ ദിവസം ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. രാഷ്ട്രീയക്കാര്‍ക്ക് മനോഹരമായ ഒരു ദിവസമാണിത്. സൗമ്യമായ സംസാരം രാഷ്ട്രീയക്കാര്‍ക്ക് ഗുണം ചെയ്യും. ഇന്ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുകയും അവരെ സേവിക്കുകയും വേണം. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): പണമൊഴുക്ക് ഉണ്ടാകും. വിജയം കൈവരിക്കാനുള്ള ദിവസമാണിത്. നിര്‍മ്മാതാക്കള്‍ക്ക് ദിവസാവസാനത്തോടെ ഫലം ലഭിക്കും. കൂടുതല്‍ അറിവ് നേടുന്നതിന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും. ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് വൈകുന്നേരത്തോടെ സാമ്പത്തിക നേട്ടമുണ്ടാകും. ഭാഗ്യ നിറം: കടല്‍ നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് തണ്ണിമത്തന് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): സ്ത്രീകള്‍ക്ക് ആഡംബരം നിറഞ്ഞ ദിവസമാണിത്. ഇന്ന് നേട്ടങ്ങളും വളര്‍ച്ചയും നിറഞ്ഞ ദിവസം കൂടിയാണ്. പെട്ടെന്നുള്ള വളര്‍ച്ചയോ വിജയമോ ഉണ്ടായേക്കാം. ഇന്നത്തെ ദിവസം സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്കായി ശ്രമിക്കണം. കായികതാരങ്ങളും വിദ്യാര്‍ത്ഥികളും അവസരങ്ങള്‍ സ്വന്തമാക്കാന്‍ ഒരു പടി കൂടി മുന്നോട്ട് പോകണം. ഷെഫുമാര്‍, വനിതാ അഭിനേതാക്കള്‍, ഗായകര്‍, സിഎക്കാര്‍, അധ്യാപകര്‍, കായികതാരം, ഹോട്ടലുടമ എന്നിവര്‍ വലിയ ഭാഗ്യം ആസ്വദിക്കും. ഭാഗ്യ നിറം: ചുവപ്പും ഓറഞ്ചും, ഭാഗ്യ ദിനം: ചൊവ്വാഴ്ച. ഭാഗ്യ നമ്പര്‍: 3, 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്കോ യാചകര്‍ക്കോ ചുവപ്പ് മസൂര്‍ ദാനം ചെയ്യുക ഡിസംബര്‍ 21-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ജഗന് മോഹന്‍ റെഡ്ഡി, ഗോവിന്ദ, കരിഷ്മ തന്ന, തമന്ന, കൃഷ്ണമാചാരി ശ്രീകാന്ത്, ബ്രഹ്മാനന്ദ സരസ്വതി