ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണം സമ്പാദിക്കാൻ കഴിയുന്ന ദിവസമാണ്. രാഷ്ട്രീയത്തില്‍ വിജയിക്കും. സോളാര്‍ ഉല്പന്നങ്ങളുടെ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ ബിസിനസ്സ് ഉയര്‍ന്ന വരുമാനം . ശാസ്ത്രജ്ഞര്‍ക്കും പൈലറ്റുമാര്‍ക്കും മികച്ച ഫലങ്ങള്‍ ലഭിക്കും. കുട്ടികള്‍ക്ക് അധ്യാപകരില്‍ നിന്നും പരിശീലകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ സെന്‍സിറ്റീവ് ആകരുത്. യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങുക. നിങ്ങളെ അടിച്ചമര്‍ത്താന്‍ ആളുകള്‍ ശ്രമിക്കും. നിങ്ങളെ വേദനിപ്പിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കാന്‍ മുന്‍കാല ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള ദിവസമാണിത്. കയറ്റുമതി ഇറക്കുമതി ബിസിനസുകൾ ചെയ്യുന്നവരും രാഷ്ട്രീയക്കാരും പുതിയ നേട്ടങ്ങള്‍ കൈവരിക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): അഭിനയ രംഗത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ദിവസമാണിന്ന്. പൊതുപ്രവര്‍ത്തകര്‍ക്ക് അവരുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. സംഗീതജ്ഞരും എഴുത്തുകാരും ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധാലുക്കളായിരിക്കണം. ഇന്ന് ഗുരുനാമം ജപിക്കുകയും നെറ്റിയില്‍ ചന്ദനം തൊടുകയും വേണം. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പണം സമ്പാദിക്കാനുള്ള വഴികള്‍ കണ്ടെത്തുന്ന ദിവസമാണിന്ന്. ഇന്ന് ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച ഫലം നല്‍കും. വൈദ്യശാസ്ത്രം, ലോഹം, ജ്യോതിശാസ്ത്രം, പ്രതിരോധം, സോഫ്റ്റ്വെയര്, കരകൗശലവസ്തുക്കള്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യണം. മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ അവരുടെ മാസാവസാന ലക്ഷ്യങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് സസ്യാഹാരം കഴിക്കുകയും ധ്യാനം ചെയ്യുകയും വേണം. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 9,6, ദാനം ചെയ്യേണ്ടത്: യാചകന് സിട്രസ് പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുകയും പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിങ്ങളുടെ പ്രകടനങ്ങള്‍ക്ക് അംഗീകാരവും നേട്ടങ്ങളും ലഭിക്കാനുള്ള ഒരു ദിവസമാണിത്. ഡിസൈനര്‍മാര്‍, ബ്രോക്കര്‍മാര്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ബാങ്ക് ജോലിക്കാര്‍, കായിക താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് പ്രത്യേക ഭാഗ്യം വന്നു ചേരും. സെയില്‍സ് മേഖലയിലുള്ളവര്‍ക്കും കായികരംഗത്തുള്ളവര്‍ക്കും യാത്ര പോകാൻ അവസരം ലഭിക്കും. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കും. അതിനാല്‍ ശ്രദ്ധയോടെ ഇരിക്കുക. ഇന്ന് മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കരുത്. പുതിയ വീടോ പുതിയ ജോലിയോ അന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷന് തിരഞ്ഞെടുക്കാന്‍ കഴിയും. അഭിനേതാക്കൾക്കും മാധ്യമപ്രവര്‍ത്തകർക്കും വിജയം നേടാനാകും. ഭാഗ്യനിറം: ടീല്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, യുവ രാഷ്ട്രീയക്കാര്‍, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, വിതരണക്കാര്‍, സിഎക്കാര്‍ എന്നിവര്‍ കരിയറില്‍ മെച്ചപ്പെടും. ഇന്നത്തെ ദിവസം ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. രാഷ്ട്രീയക്കാര്‍ക്ക് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനും പാര്‍ട്ടിയിലെ മുതിര്‍ന്നവരെ ആകര്‍ഷിക്കാനും കഴിയുന്ന മനോഹരമായ ദിവസമാണിന്ന്. ഓഹരി വിപണിയില്‍ സ്ത്രീകള്‍ക്ക് ഭാഗ്യമുണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ കഴിവു കൊണ്ട് ലാഭം വീണ്ടെടുക്കാനാകും. ദിവസാവസാനത്തോടെ നിങ്ങള്‍ക്ക് വിജയം നേടാനാകും. കൂടുതല്‍ അറിവ് നേടുന്നതിന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. സെമിനാറുകള്‍ അവതരിപ്പിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് വൈകുന്നേരത്തോടെ കൂടുതല്‍ ജനപ്രീതി ലഭിക്കും. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കാനുള്ള ദിവസമാണിത്. ജ്വല്ലറി ഉടമകള്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അഭിനേതാക്കള്‍, ഗായകര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്, എഴുത്തുകാര്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക അംഗീകാരം ലഭിക്കും. പ്രമോഷനുകള്‍ ലഭിക്കാനും അഭിമുഖങ്ങളിലും ഓഡിഷനുകളിലും പങ്കെടുക്കാനും അനുകൂലമായ ദിവസം. അഭിനേതാക്കള്‍, സിഎക്കാര്‍, അധ്യാപകര്‍, കായികപ്രവര്‍ത്തകര്‍, ഹോട്ടലുടമകള്‍ എന്നിവര്‍ക്ക് ഭാഗ്യം വന്നു ചേരും. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 3, 9, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് തുളസി ചെടി ദാനം ചെയ്യുക. ഡിസംബര്‍ 22-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ശ്രീനിവാസ രാമാനുജ്, ഗുരു ഗോവിന്ദ് സിംഗ്, ഇഷ തല്‍വാര്‍, വി ദക്ഷിണാമൂര്‍ത്തി, ശാരദാ ദേവി, സച്ചിദാനന്ദ സരസ്വതി