ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സ്വതന്ത്രമായി പ്രവർത്തിക്കുക. സൂര്യ ഭഗവാന്റെ അനുഗ്രഹം വേണമെങ്കിൽ ചുവന്ന വസ്ത്രം ധരിക്കുക. നിങ്ങൾക്ക് മറ്റ് ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കാനും ഒരു ടീമിനെ നയിക്കാനും പ്രസംഗം നടത്താനും കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും സാധിക്കും. ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഉച്ചഭക്ഷണത്തിൽ മഞ്ഞനിറമുള്ള എന്തെങ്കിലും ഉൾപ്പെടുത്തുക. കായിക താരങ്ങൾ വിജയം നേടും. സൂര്യന് വെള്ളം സമർപ്പിക്കുക ഭാഗ്യ നിറം: ഓറഞ്ച്, ബെയ്ജ്, ഭാഗ്യ ദിനം: ഞായര്‍, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ഇന്ന് ജോലിസ്ഥലത്ത് അൽപം നയതന്ത്രപരമായ സമീപനം ആവശ്യമാണ്. തീരുമാനങ്ങൾ എടുക്കാൻ ചന്ദ്രചക്രം പിന്തുടരുക. ശിവന്റെയും ചന്ദ്രന്റെയും അനുഗ്രഹം നേടുക. ദ്രാവകങ്ങൾ, ഇലക്ട്രോണിക്, മരുന്നുകൾ, കയറ്റുമതി, ഇറക്കുമതി, സൗരോർജം, കൃഷി, ദ്രാവകങ്ങൾ, രാസവസ്തുക്കൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ ലാഭം നേടും. ഭാഗ്യ നിറം: ക്രീം, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നേതാക്കൻമാർ, ക്യാപ്റ്റൻമാർ, പരിശീലകർ, അധ്യാപകർ, വിദ്യാർത്ഥികൾഎന്നിവരെല്ലാം വിജയം നേടും. നിങ്ങളുടെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടും. ഉപദേശകനോട് നന്ദി പറയാൻ മറക്കരുത്. നിങ്ങളുടെ പങ്കാളിയെ ആകർഷിക്കാൻ അനുകൂലമായ ദിവസമാണിത്. പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുയോജ്യമായ ദിവസം കൂടിയാണിന്ന്. പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങൾ മൽസരങ്ങളിൽ വിജയിക്കും. സർക്കാർ ഉദ്യോഗസ്ഥർ, കലാകാരൻമാർ, വിതരണക്കാർ, വിദ്യാഭ്യാസ നിരീക്ഷകർ എന്നിവർ വിജയം നേടും വളർച്ച. ഗുരു ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്ത് കുടുംബാംഗങ്ങൾക്ക് വിളമ്പണം. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പര്‍: 1, 3, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ഇന്നത്തെ നിക്ഷേപങ്ങൾ രഹസ്യമായിരിക്കണം. രേഖകൾ പരിശോധിക്കുന്നതിനാകണം കൂടുതൽ സമയവും ചെലവഴിക്കേണ്ടത്. കയറ്റുമതി ഇറക്കുമതി റെസ്റ്റോറന്റുകൾ, സ്റ്റോക്കുകൾ, ആഭരണങ്ങൾ, നിർമാണം, ചില്ലറ വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ വിജയം നേടും. നിങ്ങളുടെ മനസു പറയുന്നത് കേൾക്കുക. വ്യക്തിബന്ധങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടാകും. നിങ്ങൾ ആരെയെങ്കിലും വേദനിപ്പിക്കാൻ സാധ്യതയുണ്ട്, അതിനാൽ സംസാരത്തിൽ ശ്രദ്ധാലുവായിരിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് പച്ചമുന്തിരി ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): മേലധികാരികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, പ്രണയ പങ്കാളി, ഗുരു എന്നിവരെ ആകർഷിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. അമിത ചെലവ് നിയന്ത്രിക്കുക, ഭാവിക്കായി സമ്പാദ്യം കരുതി വെയ്ക്കുക. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉദാരമായും ദായപൂർവവും പെരുമാറുക. സ്പോർട്സ്, ഗ്ലാമർ, നിർമാണം, മാധ്യമങ്ങൾ, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ വിജയം നേടും. അക്വാ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നിലനിർത്താൻ സഹായിക്കും. ഇന്ന് മദ്യവും നോൺ വെജും ഒഴിവാക്കുക. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് വൃക്ഷതൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ലക്ഷ്മി ദേവിയെ ആരാധിക്കുകയുംഅനുഗ്രഹം വാങ്ങുകയും ചെയ്യുന്നത് ജീവിതത്തൽ വിജയം നേടാൻ സഹായിക്കും. മാതാപിതാക്കൾ കുട്ടികളെക്കുറിച്ചോർത്ത് അഭിമാനിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. മീറ്റിംഗുകൾ, ഇടപാടുകൾ, ഹോസ്റ്റിംഗ്, മാർക്കറ്റിംഗ്, ഓഫീസിലെ അവതരണങ്ങൾ എന്നിവക്കായി സമയം ചെലവഴിക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ, വീട് എന്നിവ വാങ്ങാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും പറ്റിയ ദിവസം. ഇന്ന് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് കുളിക്കുന്നതിന് മുമ്പ് നിങ്ങളുടെ വെള്ളത്തിൽ ഉപ്പ് ചേർക്കുക. ജീവിതം ഉയർച്ച താഴ്ചകൾക്കിടയിൽ നിറഞ്ഞതായിരിക്കും. പുതിയ അവസരങ്ങൾ സ്വീകരിക്കണം. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഭാവിയിൽ നിങ്ങളെ സഹായിക്കും. നിർമ്മാണം, യന്ത്രങ്ങൾ, സ്വർണം, വിദ്യാഭ്യാസം, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകൾ വിജയിക്കും. ശിവക്ഷേത്രം ദർശിക്കുന്നതും പൂജാ കർമങ്ങളി നടത്തുന്നതും ഐശ്വര്യം കൈവരിക്കാൻ സഹായിക്കും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്ക് തീറ്റ നൽകുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): പുതിയ അസൈൻമെന്റുകൾ ലഭിക്കും. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. പങ്കാളിയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾ അർപ്പണബോധത്തോടെ പ്രവർത്തിക്കുക. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയായിരിക്കും. ദാനധർമ്മം ഇന്ന് അനിവാര്യമാണ്. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പുല്ല് കൊടുക്കുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): സർക്കാർ ടെൻഡറുകൾ, വസ്തു ഇടപാടുകൾ, മെഡിക്കൽ കോഴ്സുകൾ എന്നിവയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ഗ്ലാമർ, സോഫ്റ്റ്വെയർ, നിഗൂഢ ശാസ്ത്രം, സംഗീതം, മാധ്യമം അല്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ആളുകൾക്ക് ജനപ്രീതി വർധിക്കും. യുവ രാഷ്ട്രീയക്കാർക്കും യുവ കലാകാരന്മാർക്കും ഇന്ന് ചില പുതിയ സ്ഥാനങ്ങൾ ലഭിക്കും. പ്രസംഗം, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കാൻ ഈ ദിവസം അനുകൂലമാണ് ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തണ്ണിമത്തൻ വാങ്ങി നൽകുക. ഫെബ്രുവരി 28ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ദിഗ്വിജയ് സിംഗ്, രവീന്ദ്ര ജെയിൻ, ഹേസൽ കീച്ച്, സുനിൽ, പത്മപ്രിയ ജാനകീരാമൻ