ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): : അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളിൽ സൂര്യ ദേവന്റെ ചിത്രം ഒട്ടിക്കുക. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന സമയമായിരിക്കും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും നിങ്ങളുടെ ഒരു ഗ്രൂപ്പിനെ നയിക്കാനും ഒരു ടീമിനെ നയിക്കാനും അഭിമുഖങ്ങൾ നടത്താനും പറ്റിയ ദിവസം. സർക്കാപർ ഓഫീസർമാർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഗ്ലാമർ രംഗങ്ങളിൽ പ്രവർക്കിക്കുന്നവർ എന്നിവ വലിയ ജനപ്രീതി നേടും. ഭാഗ്യ നിറം : ഓറഞ്ച്, പച്ച, ഭാഗ്യദിനം : ഞായർ , ചൊവ്വ, ഭാഗ്യ നമ്പർ 1, 3, ദാനം ചെയ്യേണ്ടത് : പാവപ്പെട്ട കുട്ടികൾക്ക് പേന ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ജോലിസ്ഥലത്ത് ചില അലങ്കാരപ്പണികൾ നടത്തുക. ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. ചെറിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അമിതമായ ചിന്തകളിൽ നിന്ന് സ്വയം നിയന്ത്രിക്കുക. നിങ്ങളുടെ കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചെലവഴിക്കാനുള്ള മികച്ച ദിനം കൂടിയാണിത്. കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തുന്നവർ ഇന്ന് പ്രത്യേക നേട്ടങ്ങൾ ആസ്വദിക്കും. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾക്കും കയറ്റുമതി ബിസിനസ്സ് ഡീലുകൾക്കും പോകുക. അതിനിടയിൽ നിങ്ങൾ മറ്റുള്ളവരിൽ നിന്ന് സ്വാധീനമില്ലാതെ തുടരുകയാണെങ്കിൽ മാത്രമേ ബന്ധങ്ങളിലെ പ്രണയം അഭിവൃദ്ധിയിലേക്ക് വളരുകയുള്ളൂ. ഭാഗ്യ നിറം :പിങ്ക്, ഭാഗ്യദിനം : തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നന്നായി വായിക്കുക, അങ്ങനെ ധാരാളം അറിവ് സമ്പാദിക്കുക. കൃഷിഭൂമിയിൽ നിന്ന് വിളവെടുപ്പ് നടത്താനും അതിൽ നിന്ന് പണം സമ്പാദിക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറായിരിക്കണം. അഭിനേതാക്കൾ, ഡിസൈനർമാർ, സംഗീതജ്ഞർ, എഴുത്തുകാർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് വളരെ നല്ല ദിവസം. വസ്ത്രങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങുന്നതിൻ പറ്റിയ ദിവസമാണിത്. ഡോക്ടർമാർ, ഹോട്ടലുടമകൾ, ആങ്കർമാർ, കോച്ചുകൾ, ഫിനാൻസർമാർ, നർത്തകർ എന്നിവർക്ക് പ്രത്യേകം നേട്ടങ്ങൾ ലഭിക്കും. ഭാഗ്യ നിറം : ചുവപ്പ്, ഭാഗ്യദിനം : വ്യാഴം, ഭാഗ്യ നമ്പർ : 3, 9, ദാനം ചെയ്യേണ്ടത് : അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): കരിയറിൽ പുതിയ തുടക്കങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും. ബിസിനസ് ഇടപാടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാനാകും. തിയേറ്റർ ആർട്ടിസ്റ്റുകൾ, അഭിനേതാക്കൾ, അവതാരകർ, നർത്തകർ തുടങ്ങിയവർ ഓഡിഷനുകൾക്ക് അപേക്ഷിക്കണം. ലോഹങ്ങളുടെയും വസ്ത്രങ്ങളുടെയും നിർമാതാക്കൾ വലിയ ലാഭം നേടും. ആരോഗ്യം നിലനിർത്താൻ ധാരാളം ഇലക്കറികൾ കഴിക്കുക. ഭാഗ്യ നിറം : പർപ്പിൾ, ഭാഗ്യദിനം : ചൊവ്വ, ഭാഗ്യ നമ്പർ : 9, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് വൃക്ഷത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): അലസത വെടിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യുക. ബിസിനസിൽ നിന്ന് ഇന്ന് പരമാവധി ലാഭം ലഭിക്കാൻ പരിശ്രമിക്കുക. ദീർഘകാലമായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. കയറ്റുമതി, ഇറക്കുമതിയിലെ തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത. നിങ്ങളുടെ പങ്കാളി നൽകുന്ന സ്നേഹവും ആദരവും അംഗീകരിക്കേണ്ടതുണ്ട്. സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കണം. ഭാഗ്യ നിറം : ചുവപ്പ്, പച്ച, ഭാഗ്യദിനം : ബുധൻ, ഭാഗ്യ നമ്പർ : 5, ദാനം ചെയ്യേണ്ടത് : വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): അലസത വെടിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യുക. ബിസിനസിൽ നിന്ന് ഇന്ന് പരമാവധി ലാഭം ലഭിക്കാൻ പരിശ്രമിക്കുക. ദീർഘകാലമായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. കയറ്റുമതി, ഇറക്കുമതിയിലെ തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത. നിങ്ങളുടെ പങ്കാളി നൽകുന്ന സ്നേഹവും ആദരവും അംഗീകരിക്കേണ്ടതുണ്ട്. സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കണം. ഭാഗ്യ നിറം : ചുവപ്പ്, പച്ച, ഭാഗ്യദിനം : ബുധൻ, ഭാഗ്യ നമ്പർ : 5, ദാനം ചെയ്യേണ്ടത് : വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): അമ്മയുടെ അനുഗ്രഹം വാങ്ങി നിങ്ങളുടെ ദിവസം ആരംഭിക്കുക. വിജയം നേടാൻ കഠിനാദ്ധ്വാനം ചെയ്യുക. ഇന്ന് നിങ്ങളുടെ പങ്കാളികളെയും സഹപ്രവർത്തകരെയും വിശ്വസിക്കാം. അവരെ ധൈര്യമായി ഉത്തരവാദിത്തം ഏൽപിക്കുകയും ചെയ്യാം. വെല്ലുവിളികൾ സ്വീകരിക്കുക. അമ്മയുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ നിർദ്ദേശങ്ങൾ സ്വീകരിക്കുക. അഭിഭാഷകർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, സിഎക്കാർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ എന്നിവർക്ക് പ്രത്യേക ഭാഗ്യം ലഭിക്കും ഭാഗ്യ നിറം : ഓറഞ്ച്, ഭാഗ്യദിനം : തിങ്കൾ, ഭാഗ്യ നമ്പർ : 7, 9, ദാനം ചെയ്യേണ്ടത് : ചെമ്പ് ലോഹത്തിന്റെ ചെറിയ കഷണം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കണം. സർക്കാർ ഉദ്യോഗസ്ഥർ, സെയിൽസ് പ്രൊഫഷണലുകൾ, പ്രോപ്പർട്ടി നിർമാതാക്കൾ, മീഡിയ ജീവനക്കാർ, ടെക്കികൾ എന്നിവർ ജോലിസ്ഥലത്ത് ജാഗ്രതയോടെ പ്രവർത്തിക്കുക. നിയമപരമായ തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും സമയമെടുക്കും. ഡോക്ടർമാർക്കും നിർമാതാക്കൾക്കും നേട്ടങ്ങളാൽ ലഭിക്കും. പങ്കാളികളുമായി വ്യക്തിപരമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം : പർപ്പിൾ, ഭാഗ്യദിനം : വെള്ളി, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : ആവശ്യക്കാർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഭാഗ്യം, പണം, സ്ഥിരത, ആഡംബരം എന്നിവ അനുഭവിക്കാൻ സാധിക്കും. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അനുകൂലമായ ദിവസം. ബിസിനസ് ബന്ധങ്ങളും ഡീലുകളും ഉയരങ്ങളിലെത്തും. ഗ്ലാമർ വ്യവസായത്തിലും മാധ്യമങ്ങളിലുമുള്ള ആളുകൾ പ്രശസ്തി ആസ്വദിക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർ പുരോഗതിയിലേക്കു നീങ്ങാൻ ഈ ദിവസം ഉപയോഗിക്കണം പരിശീലകർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും. ഭാഗ്യ നിറം : ചുവപ്പ്, ഭാഗ്യദിനം : ചൊവ്വ, ഭാഗ്യ നമ്പർ : 9, ദാനം ചെയ്യേണ്ടത് :ചുവന്ന പരിപ്പ് ദാനം ചെയ്യുക മാർച്ച് 18 ന് ജനിച്ച പ്രശസ്ത വ്യക്തികൾ : ശശി കപൂർ, അലീഷ ചിനായ്, ബബ്ബു മാൻ, രത്ന പഥക്, പൃഥ്വിരാജ് ചവാൻ