ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. മാനസിക പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാധ്യമരംഗത്തും മെഡിക്കല്‍ രംഗത്തും പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. ദമ്പതികള്‍ ഈ ആഴ്ച യാത്രകള്‍ പോകരുത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കും. ഭാഗ്യനിറം: ക്രീം, ഭാഗ്യ ദിനം: ഞായര്‍, ഭാഗ്യസംഖ്യ: 1 ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തൈര് കൊടുക്കുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന ആഴ്ചയാണിത്. ഐടി, എഞ്ചിനീയറിംഗ്, ജ്വല്ലറി, ഡയമണ്ട്, കയറ്റുമതി ഇറക്കുമതി, രാസവസ്തുക്കള്‍ എന്നീ മേഖലയിലെ പ്രൊഫഷണലുകള്‍ വളര്‍ച്ച നേടുകയും തങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് ജനപ്രീതി ലഭിക്കുകയും ചെയ്യും. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ ദിനം: തിങ്കളാഴ്ച ഭാഗ്യ സംഖ്യ: 2 ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ ): പബ്ലിക് സ്പീക്കര്‍മാര്‍ക്ക് തങ്ങളുടെ സംസാര വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാന്‍ കഴിയുന്ന ആഴ്ച. കൂടാതെ ലോക ബിസിനസിന്റെ ഭാഗമാകാൻ കഴിയുന്ന ആഴ്ചയാണിത്. അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, ഡയറക്ടര്‍മാര്‍, സിഎമാര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, വാസ്തു കണ്‍സള്‍ട്ടന്റുമാര്‍, കൗണ്‍സിലര്‍മാര്‍, ജ്യോതിഷികള്‍ എന്നിവര്‍ ഈ ആഴ്ച പരമാവധി ഉപയോഗിക്കണം. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ ദിനം : വ്യാഴാഴ്ച ഭാഗ്യ നമ്പര്‍: 3 ദാനം ചെയ്യേണ്ടത്: ഒരു സ്ത്രീക്ക് കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച നിങ്ങള്‍ കൂടുതല്‍ സമയം സാമ്പത്തിക മേഖലയില്‍ ചെലവഴിക്കും. നിങ്ങളുടെ ശ്രദ്ധ ലക്ഷ്യത്തില്‍ മാത്രമായിരിക്കണം. എല്ലാ അനാവശ്യ ചിന്തകളും ഒഴിവാക്കുക. നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ചില സംഭവങ്ങളുണ്ടാകും. എന്നാല്‍ അവ അവഗണിക്കുക. പഴയ സുഹൃത്തുക്കള്‍ ചില പ്രശ്നമുണ്ടാക്കിയേക്കാം. അവരെ സൂക്ഷിക്കുക. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി സ്ത്രീകള്‍ സസ്യാഹാരവും ധ്യാനവും ശീലിക്കുക. ഭാഗ്യ നിറം: ചാരനിറം ഭാഗ്യ ദിനം: ചൊവ്വാഴ്ച ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടത്: യാചകര്‍ക്ക് ഷൂസ് ദാനം ചെയ്യൂ
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ടീം ലീഡറിന്റെ പദവി വഹിക്കുന്നയാള്‍ തങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലം ആസ്വദിക്കുക. മികച്ച രീതിയിലുള്ള പ്രകടനം ഈ ആഴ്ച നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. സ്പോര്‍ട്സ് മേഖലയിലുള്ളവര്‍ പ്രത്യേകിച്ച് ഫുട്ബോള്‍ ക്രിക്കറ്റ് കളിക്കാര്‍ തങ്ങളുടെ രാജ്യത്തിന് അഭിമാനം നല്‍കും. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, സിനിമാ അഭിനേതാക്കള്‍ എന്നിവര്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ ലഭിക്കും. അവ ആഘോഷിക്കണം. ഇവ നിങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കും. ഭാഗ്യനിറം: ടീല്‍ ഭാഗ്യദിനം: ബുധനാഴ്ച ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങള്‍ക്ക് ഉപ്പ് നല്‍കുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച പരിമിതമായ അതിരുകളില്‍ ഒതുങ്ങിനിന്ന് നിരവധി സാഹചര്യങ്ങളെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. മറ്റുള്ളവരുടെ ആധിപത്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. ഇതെല്ലാം വളരെ താല്ക്കാലികമാണ്. കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ മാനസിക പിരിമുറും ഇല്ലാതാകും. പോസിറ്റിവിറ്റിയുണ്ടാകുന്നതിന് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍, പഠനം, പുതിയ കോഴ്സുകള്‍, വ്യായാമം, കുടുംബ ഒത്തുചേരല്‍, ഹോബി, പൂന്തോട്ട പരിപാലനം, നീന്തല്‍, ആത്മീയ ഒത്തുചേരലുകള്‍ എന്നിവയില്‍ സമയം ചെലവഴിക്കുക. വസ്തു, സ്വര്‍ണം എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ സുഗമമാകും. ഭാഗ്യ നിറം: പിങ്ക് ഭാഗ്യദിനം: ചൊവ്വ, ബുധന്‍ ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടവ: ആശ്രമങ്ങളില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ നല്‍കുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഗ്രൂപ്പ് ചര്‍ച്ചകള്‍, ഓഡിഷന്, അഭിമുഖം, സംവാദങ്ങള്‍ എന്നിവയില്‍ പങ്കെടുക്കേണ്ട സമയമാണിത്. അഭിഭാഷകര്‍, ബില്‍ഡര്‍മാര്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍, ഫിനാന്‍സര്‍മാര്‍, കായികതാരങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കും. ജോലിസ്ഥലത്തെ മികച്ച പ്രകടനത്തിനായി സ്ത്രീകള്‍ക്ക് നിങ്ങളുടെ ബാഗില്‍ എപ്പോഴും പെരുംജീരകം സൂക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക. അതുവഴി വിശ്വാസ്യത നിലനിര്‍ത്താനാകും. ഭാഗ്യനിറം: മഞ്ഞ ഭാഗ്യ ദിനം: തിങ്കള്‍ ഭാഗ്യസംഖ്യ: 7 ദാനം ചെയ്യേണ്ടവ: മെറ്റല്‍ പാത്രം വീട്ടുജോലിക്കാരന് നല്‍കുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഉത്തമമായ ആഴ്ചയല്ല. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, വ്യാപാരികള്‍, കമ്മീഷന് ഏജന്റുമാര്‍, ലാന്‍ഡ് ഡീലര്‍മാര്‍, മീഡിയ പ്രൊഫഷണലുകള്‍ എന്നിവര്‍ ഈ ആഴ്ച പുതിയ ബിസിനസ്സ് ആശയവും അതിനായുള്ള നിക്ഷേപവും ഒഴിവാക്കണം. അഭിനേതാക്കള്‍ അവിവാഹിതര്‍ എന്നിവര്‍ക്ക് പുതിയ പ്രോജക്ടുകള്‍ ലഭിക്കില്ല. ശനിയുടെ അനുഗ്രഹം ലഭിക്കാന്‍ ശിവനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക. ഭാഗ്യ നിറം: തവിട്ട് ഭാഗ്യ ദിനം: ബുധന്‍ ഭാഗ്യ സംഖ്യ: 5 ദാനം ചെയ്യേണ്ടവ: ഉപ്പിട്ട ഭക്ഷണം മൃഗങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): പ്രോപ്പര്‍ട്ടി, ഗ്ലാമര്‍, സംഗീതം, സൗന്ദര്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പരമാവധി ലാഭം ലഭിക്കാന്‍ ഈ ആഴ്ച ആരംഭം മുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ ഓഫീസില്‍ നിന്നുള്ള ജോലിയാണ് നല്ലത്. ശാരീരിക വ്യായാമവും നിങ്ങളെ ഫിറ്റായി നിലനിര്‍ത്താനും മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കാനും സഹായിക്കും. നെറ്റിയില്‍ കുങ്കുമം ധരിക്കുന്നത് നിങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ അഭിമുഖത്തിലോ ഓഡിഷനിലോ പങ്കെടുക്കുന്നതിന് മുമ്പ് ഇത് ധരിക്കുക. ഈ ആഴ്ച ധാരാളം അവസരങ്ങളും വിജയവും പ്രദാനം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഭാഗ്യ നിറം: ചുവപ്പും വയലറ്റും ഭാഗ്യ ദിനം: ചൊവ്വാഴ്ച ഭാഗ്യ നമ്പര്‍: 9 ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് ആപ്പിള്‍ ദാനം ചെയ്യുക.