ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: എന്തെങ്കിലും ഉത്തരവാദിത്തം നിറവേറ്റാൻ ബാക്കിയുണ്ടെങ്കിൽ, അത് പൂർത്തിയാക്കണം. മൊത്തത്തിൽ നിങ്ങൾ ഉത്പാദനക്ഷമമായി ചെലവഴിക്കുന്ന ദിവസമായിരിക്കും ഇത്. നിങ്ങൾക്ക് അടുപ്പമുള്ള ഒരാൾക്ക് ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ധ്യാനം ശീലിക്കുന്നത് നല്ലതാണ് ഭാഗ്യ ചിഹ്നം - ഒരു ക്രിസ്റ്റൽ പാത്രം
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, അത് പ്രാവർത്തികമാക്കാൻ അനുകൂലമായ ദിവസമാണിത്. എന്തിനെ കുറിച്ചെങ്കിലുമുള്ള അടങ്ങാത്ത ആകാംക്ഷ നിങ്ങൾക്കുണ്ടായേക്കാം. നിങ്ങളുടെ സഹോദരങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. സുഹൃത്തുക്കളുമായി ഒരുപാടു നേരം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ ക്രിസ്റ്റൽ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിച്ചേക്കാം. ഇത് തിരക്കേറിയ ദിവസമായിരിക്കും. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകാം. ഒരു രഹസ്യം ഇപ്പോൾ വെളിപ്പെട്ടേക്കാം. നിങ്ങളുടെ ഭാവി പദ്ധതികൾ ഒരുപാട് ആളുകളുമായി പങ്കിടാതിരിക്കുന്നതാണ് നല്ലത്. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - ഒരു മൺപാത്രം
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയുക. വികാരങ്ങൾ അടക്കിവെയ്ക്കന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഓഫീസ് ജോലികൾക്കിടയിൽ അൽപം വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം - രണ്ട് തൂവലുകൾ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: പുതിയ എന്തെങ്കിലും ബിസിനസ് ചെയ്യുന്നതിനു മുൻപ് നന്നായി ആലോചിക്കുക. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. പോസിറ്റീവ് ചിന്തകൾ നിറഞ്ഞ ദിവസമായിരിക്കുമിത്. നിങ്ങൾ മുൻപ് ആർക്കെങ്കിലും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ പറ്റിയ സമയമാണിത്. നിങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തീർക്കാത്ത ജോലികൾ ഉണ്ടെങ്കിൽ അത് ഇപ്പോൾ പൂർത്തിയാക്കണം. ഭാഗ്യ ചിഹ്നം - ഒരു പിരമിഡ്
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആർക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റണം. നിങ്ങളുടെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു പ്രോജക്ട് സംബന്ധിച്ച നിർദേശങ്ങൾ വന്നേക്കാം. നിങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തുക. ഏതു കാര്യവും അമിതമായി വിശകലനം ചെയ്യുന്നത് നല്ല ഫലങ്ങൾ നൽകിയേക്കില്ല. ഭാഗ്യ ചിഹ്നം - ഒരു സ്റ്റിക്കർ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലർത്തുന്നത് നല്ലതാണ്. വളരെക്കാലമായി പൂർത്തിയാകാതെ കിടക്കുന്ന എന്തെങ്കിലും ജോലി നിങ്ങൾക്ക് പുനരാരംഭിക്കേണ്ടി വന്നേക്കാം. ഒരു പഴയ സുഹൃത്ത് നിങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള തർക്കം ഒഴിവാക്കുക. ഓഫീസിലെ ജോലിഭാരം കാരണം നിങ്ങൾക്ക് ക്ഷീണം തോന്നിയേക്കാം. ഭാഗ്യചിഹ്നം - ഒരു പഴയ കാർ
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കഠിനാദ്ധ്വാനം പ്രതീക്ഷിച്ചതുപോലെ ഫലങ്ങൾ നൽകിയേക്കില്ല. കുറച്ച് കാലമായി നിങ്ങൾക്ക് ജോലിയിലെ ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടാകാം. നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. നിങ്ങൾക്ക് ഇന്ന് കുറച്ച് തിരക്ക് അനുഭവപ്പെട്ടേക്കാം. ഭാഗ്യചിഹ്നം - ഒരു മങ്ങിയ ചിത്രം
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ സ്വപ്നം കണ്ടിരുന്ന ഒരു കാര്യം യാഥാർത്ഥ്യമായി മാറിയേക്കാം. ആരെങ്കിലും പുതിയ എന്തെങ്കിലും രഹസ്യം വെളിപ്പെടുത്തിയേക്കാം. ഇന്ന് ജോലിയേക്കാൾ നിങ്ങൾ കുടുംബത്തിന് മുൻഗണന നൽകും. സങ്കീർണമായ ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കും. അത് തെളിയിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. ഭാഗ്യ ചിഹ്നം - ഒരു ധാന്യപ്പാത്രം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചില ശീലങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇന്ന് തീരുമാനങ്ങളെല്ലാം വളരെ ആലോചിച്ചു മാത്രം എടുക്കുക. ഈ ദിവസം വിവേകത്തോടെ ഉപയോഗപ്പെടുത്തുക. ഒരു ചെറിയ യാത്ര പോകാൻ സാധിച്ചേക്കും. ആ യാത്ര നിങ്ങളുടെ മനസിൽ വളരെയധികം സമാധാനവും സന്തോഷവും നിറയ്ക്കും. ഈ ദിവസം മുഴുവൻ, നിങ്ങൾ ഊർജവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. നിങ്ങൾ കേൾക്കാനിടയുള്ള നല്ല വാർത്തകളുടെ ഫലമായിരിക്കാം ഇത്. ഭാഗ്യ ചിഹ്നം - തടി കൊണ്ടുള്ള ഒരു ഫ്രെയിം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യുന്നതു കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്തുള്ള ആരെങ്കിലും നിങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തേക്കാം. അതിനാൽ ശ്രദ്ധിക്കുക. ഒരു സന്തോഷവാർത്ത ഉടൻ കേൾക്കാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - പഞ്ചസാര
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഏറെ നാളുകൾക്ക് ശേഷം ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്ത് നിങ്ങളെ ബന്ധപ്പെടാൻ സാധ്യതയുണ്ട്. ഹൃദയം തുറന്ന ചില സംഭാഷണങ്ങൾ പഴയ ചില പ്രശ്നങ്ങൾ പരിഹരിക്കും. മറ്റൊരാളെക്കുറിച്ച് എന്തെങ്കിലും മുൻവിധിയോടെ പറയുന്നതിനു മുൻപ്, നിങ്ങൾ അവരെക്കുറിച്ചുള്ള എല്ലാ വസ്തുതകളും പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - പർപ്പിൾ നിറമുള്ള ഒരു പൂവ്.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com