കാൻസർ (Cancer - കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ - മറ്റാരുടെയെങ്കിലും ജോലിയിൽ തടസം നിന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം ഇന്ന് നേരിടേണ്ടി വന്നേക്കും. അടുത്ത സുഹൃത്ത് ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കും. അവരുടെ രഹസ്യങ്ങളോട് ബഹുമാനം കാണിക്കുക. ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തുപോകും. ഭാഗ്യ ചിഹ്നം - ബാസ്കറ്റ്ബോൾ കോർട്ട്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ- സുഹൃത്തുക്കൾക്കായി ഈ ദിവസം നീക്കിവെക്കാം. റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രതിഫലം ലഭിച്ചുതുടങ്ങും. കോടതിയിൽ കേസ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിൽ പുരോഗതി ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു കാർഡ് ബോർഡ് പെട്ടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ - ഏറെ നാളത്തെ അരാജകത്വങ്ങൾക്ക് ശേഷം ഇന്ന് കൂടുതൽ സമാധാനപരമായ സാഹചര്യങ്ങളായിരിക്കും നിങ്ങളെ തേടിയെത്തുക. ബന്ധുക്കൾ വീട്ടിൽ എത്തും. ആതിഥ്യമര്യാദയോടെ പെരുമാറുമെങ്കിൽ ഇത് നിങ്ങൾക്ക് ക്ഷീണമുണ്ടാക്കിയേക്കാം. ജോലി സംബന്ധമായ നല്ല വാർത്തകൾ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും. ഭാഗ്യചിഹ്നം - ഒരു സിറിഞ്ച്
സ്കോർപിയോ ( Scorpio - വൃശ്ചിക രാശി): ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ - ജീവിതത്തിൽ പുതിയ ഒരാളുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. വളരെക്കാലമായി തുറന്നു പറയണമെന്നും തുറന്ന് പ്രകടിപ്പിക്കണമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ തുറന്നു പറയും. അതിനുള്ള ധൈര്യം നിങ്ങൾക്ക് ലഭിക്കും. ഭാഗ്യചിഹ്നം - ഒരു പട്ടം
സാജിറ്റെറിയസ് (Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ - നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും വളരെക്കാലത്തിനു ശേഷം തിരിച്ചുവരും. നിങ്ങൾ വളരെക്കാലമായി മുഴുകിയിരിക്കുന്ന ഒരു ഗവേഷണം നിങ്ങൾക്ക് ചില വ്യക്തമായ ഫലങ്ങൾ നൽകിയേക്കാം. നിങ്ങൾ പുരോഗമനപരമായ അക്കാദമിക് യാത്രയിലാണ് ഇപ്പോഴുള്ളത്. ഭാഗ്യ ചിഹ്നം - ഒരു തലയിണ
കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ - നിങ്ങൾ ഇന്ന് വളരെ ഊർജ്ജസ്വലരായിരിക്കും. വരും കാലങ്ങളിൽ നിങ്ങളുടെ ജോലിക്ക് ഒരു പുതിയ അർത്ഥം ലഭിക്കും. നിങ്ങളോട് അടുപ്പമുള്ള ഒരാൾക്ക് ചില വിശ്വാസ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പണം വിവേകത്തോടെ ചെലവഴിക്കുക. ഭാഗ്യചിഹ്നം - ഒരു ഫാർമസി