ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ : വരാനിരിക്കുന്ന ആഴ്ചയിലേക്കുള്ള എല്ലാ പദ്ധതികളും നിങ്ങൾ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കണം. വളരെക്കാലമായി കാത്തിരുന്ന കാര്യം ഒടുവിൽ ചെയ്യാൻ കഴിയുന്നതിൽ നിങ്ങൾ ആവേശഭരിതരാകും. നിലവിലെ ചുമതല പൂർത്തിയാക്കുന്നതിലൂടെ, നിങ്ങൾ അധികാരവും പ്രാധാന്യവും ഉള്ള ഒരു സ്ഥാനത്ത് എത്തിച്ചേരും. നിങ്ങൾ വസ്തുനിഷ്ഠമായി പദ്ധതികൾ തയ്യാറാക്കുന്നത് മറ്റുള്ളവർക്കും സഹായകമാകും. ഭാവിയിലേക്കുള്ള പദ്ധതികളിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും, അതെല്ലാം ശുഭകരമാകും എന്ന് പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം: ഒരു ആനകൊമ്പ്
ടോറസ് (Taurus - ഇടവം രാശി) : ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. പ്രത്യേകിച്ചും അടിയന്തര പ്രാധാന്യമുള്ള വിഷയത്തിൽ. നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു നല്ല അഭിഭാഷകനെ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ആ വ്യക്തിയുടെ കൂടെ പ്രവർത്തിക്കേണ്ടി വരും. പുതിയ പ്രവേശനം നേടുന്നതിന് ശുപാർശ പോലുള്ള അവസരോചിതമായ സഹായം ലഭിക്കും. ഷോപ്പിങ് വീണ്ടും മാറ്റിവെച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഗിത്താർ
ജെമിനി (Gemini - മിഥുനം രാശി) : മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആരുടെയെങ്കിലും പിന്തുണ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, അത് നിങ്ങൾ ആവശ്യപ്പെടേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങളെ അവർ അത്ര ഗൗരവത്തോടെ കാണില്ല. അല്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ ചുറ്റുമുള്ളവർക്ക് പ്രശ്നം ആയി തോന്നണം എന്നില്ല. സൗകര്യപ്രദമായി തുടരുന്ന മേഖലയിൽ നിന്ന് നിങ്ങൾ പുറത്തുകടക്കേണ്ടതുണ്ട്. സഹായം ലഭിക്കുന്നതിന് നിങ്ങളുടെ സംരംഭങ്ങളുടെ രൂപ രേഖ തയ്യാറാക്കി അവ അവതരിപ്പിക്കേണ്ടതുണ്ട്. ജീവിതത്തിൽ നിങ്ങൾ സ്വയം വളർന്നു വന്നതാണെന്ന് നിങ്ങൾ എല്ലായ്പ്പോഴും ചിന്തിക്കുന്നുണ്ടാവാം. അതും ഒരു യാഥാർത്ഥ്യമാണ്, എന്നാൽ ചില സമയങ്ങളിൽ, പുരോഗതിയിലേക്ക് നയിക്കാൻ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. വളരെ നല്ല ചില അവസരങ്ങൾ ഉടൻ പ്രതീക്ഷിക്കാം. അവ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. നിങ്ങൾ ഇപ്പോൾ അതിനായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഭാഗ്യചിഹ്നം: ഒരു കഴുകൻ
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) : ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വപ്ന ലോകത്തു നിന്ന് ഉണർന്ന് തൊട്ടു മുമ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ജോലിസ്ഥലത്തായാലും വീട്ടിലായാലും, നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്, നിങ്ങൾ വളരെ അപൂർവമായി മാത്രമേ ഇക്കാര്യങ്ങൾ അറിയൂ. മിക്ക കാര്യങ്ങളും കഴിഞ്ഞു പോയതിന് ശേഷമോ അല്ലെങ്കിൽ വളരെ വൈകിയോ ആയിരിക്കും നിങ്ങൾ അറിയുക . നിങ്ങൾ ഒരു പുതിയ ജോലിക്ക് അപേക്ഷിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ബയോഡാറ്റ എവിടേക്കെങ്കിലും അയച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒന്നിലധികം ഫോൺ കോളുകൾ ലഭിക്കാനുള്ള സാധ്യത ഉണ്ട്. നിങ്ങൾ നിങ്ങളുടേതായ മികച്ച എന്തെങ്കിലും സൃഷ്ടിക്കും. മാത്രമല്ല നിങ്ങൾ ഇന്ന് വൈകാരികമായി വളരെ സ്ഥിരതയുള്ളവരായിരിക്കും. ഭാഗ്യചിഹ്നം - ഒരു മൺ ഭരണി
ലിയോ ( Leo - ചിങ്ങം രാശി) : ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭാവനയ്ക്ക് അപ്പുറമുള്ള ലളിതമായ ആനന്ദങ്ങൾ നിങ്ങളെ ആകർഷിക്കും. നിങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാനും അടിത്തറ സ്ഥാപിക്കാനും അല്ലെങ്കിൽ കുറഞ്ഞത് അത് വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളിലാകും നിങ്ങൾ. വളരെക്കാലം നിങ്ങളോടൊപ്പമുണ്ടാകാൻ സാധ്യതയുള്ള ഒരു പുതിയ സുഹൃത്തിനെ നിങ്ങൾ കണ്ടുമുട്ടും. നിങ്ങൾക്ക് വളരെ ആവശ്യമുള്ള പ്രധാന വിവരങ്ങൾ അടങ്ങിയ ഒരു കുറിപ്പ്, ഇമെയിൽ അല്ലെങ്കിൽ നിങ്ങളുടെ പക്കലുള്ള ഒരു കത്ത് നിങ്ങൾക്ക് നഷ്ടമായേക്കാം. ഭാഗ്യചിഹ്നം: പവിഴം
വിര്‍ഗോ ( Virgo) (കന്നി രാശി) : ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ആ തെറ്റ് അംഗീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഉചിതം. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. നിങ്ങൾക്ക് യാത്ര ഇഷ്ടമായിരിക്കാം. യാത്രകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം നിങ്ങളായിരിക്കും കൂടുതൽ താല്പര്യം കാണിക്കുക. ചില യാത്ര പദ്ധതികൾ നടപ്പിലാക്കാൻ വരുന്ന മാസത്തിൽ അവസരങ്ങൾ ലഭിച്ചേക്കാം. കൂടുതൽ പഠിക്കുന്നതിനോ നിങ്ങളുടെ കഴിവുകൾ നവീകരിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - പുതിയ എന്തെങ്കിലും വസ്തു
ലിബ്ര (Libra - തുലാം രാശി) : സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിസ്ഥലത്തോ വീട്ടിലോ കുറച്ച് സന്ദർശകരെ നിങ്ങൾക്ക് ഈ ആഴ്ച്ച പ്രതീക്ഷിക്കാം. പല തവണ ആതിഥേയ വേഷം അണിയേണ്ടി വരുന്ന ഒരാഴ്ച ആയിരിക്കും ഇത്. അക്കൗണ്ടുകളിലെ ചെറുതും വലുതുമായ പിഴവുകളോ നോട്ടപിശകോ പിന്നീട് ഒരുപാട് സങ്കീർണതകൾക്ക് കാരണമായേക്കാം. തലവേദനയ്ക്ക് ഡോക്ടറെ കാണേണ്ടി വരാൻ ഇടയുണ്ട്. ഭാഗ്യചിഹ്നം: ഒരു കളിമൺ മാതൃക
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആത്മവിശ്വാസത്തിനും അമിതമായ ആത്മവിശ്വാസത്തിനും ഇടയിൽ വളരെ നേർത്ത രേഖയാണുള്ളത്. കഴിഞ്ഞ കുറച്ച് സന്ദർഭങ്ങളിൽ നിങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടാകാം. നിങ്ങൾ ഭൂതകാലത്തിൽ നിന്ന് പഠിക്കുകയും ശരിയായ ആത്മവിശ്വാസം നേടിയെടുക്കാൻ പരിശീലിക്കുകയും വേണം. അതല്ലെങ്കിൽ നിങ്ങൾ അഹങ്കാരികളായി മാറാൻ സാധ്യത ഉണ്ട്. പ്രത്യേകമായതും അർത്ഥവത്തായതുമായ എന്തോ ഒന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിങ്ങൾ. അത് നിങ്ങൾ വളരെ പെട്ടെന്നുതന്നെ കണ്ടെത്താൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് ഉള്ളത് ആയിരിക്കും. ഭാഗ്യചിഹ്നം : ഒരു മരതകം
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വളരെ ആവേശത്തോടെ പ്രവർത്തിക്കുന്ന ഒരു കാര്യത്തിന് മറ്റൊരാളുടെ എതിർപ്പ് ഉണ്ടായേക്കാം. ഒന്നുകിൽ നിങ്ങൾ നന്നായി തയ്യാറെടുപ്പുകൾ നടത്തുക അല്ലെങ്കിൽ നിങ്ങളുടെ പദ്ധതിയുടെ നിലവിലുള്ള അനൗദ്യോഗിക വിലയിരുത്തലുകളെ കുറിച്ച് ശ്രദ്ധാലുവാകുക. വളരെ വികാരാധീനനായ ഒരാൾ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടാവാം. പക്ഷേ ആ വ്യക്തിക്ക് വേണ്ടത്ര സമയം നൽകാനോ അയാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് ഉടൻ ഒരു അവധിക്കാലം ആസൂത്രണം ചെയ്യേണ്ടതായി വന്നേക്കാം. ഇപ്പോഴും സമീപ ഭാവിയിലും നടപ്പിലാക്കേണ്ട നിങ്ങളുടെ പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് കൃതമായ ധാരണ പുലർത്തുക.
ഭാഗ്യചിഹ്നം: ഒരു പട്ട് വസ്ത്രം
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തെറ്റല്ലെങ്കിലും എല്ലാ കാര്യങ്ങളിലും നിങ്ങൾ എപ്പോഴും കുറ്റപ്പെടുത്തൽ കേൾക്കാൻ സാധ്യതയുണ്ട്. നിസ്സാര കാര്യമായാലും പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ആയാലും ശ്രദ്ധ നേടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കണം. എന്നാൽ നിങ്ങളുടെ സഹജവാസനകൾ നിങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ഒന്നുകിൽ തെറ്റായ തീരുമാനം എടുക്കുകയോ തെറ്റായ വ്യക്തിയുമായി വിവരങ്ങൾ പങ്കിടുകയോ ചെയ്യുകയാണ് പതിവ്. അതിനാലാണ് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തകരുന്നത്. മിടുക്കൻമാർ രക്ഷപ്പെടുകയും നിങ്ങൾ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരികയും ചെയ്യും. നിങ്ങൾക്കായി കുറച്ച് സമയം കണ്ടെത്തി ജീവിതം കുറച്ചു കൂടി ലളിതമാക്കുക. ഭാഗ്യചിഹ്നം - ഒരു ബാഗ്
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: അൽപ്പം ക്ഷമ കാണിക്കുക, അങ്ങനെയെങ്കിൽ നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ അനുയോജ്യമായ ദിവസമാണ്. പ്രവർത്തനങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ് ഇത്. പതിവ് രീതികൾ മാറ്റിവെച്ച് നിങ്ങളുടെ ജീവിതത്തിൽ പ്രാധാന്യമുള്ള ഒരു വ്യക്തിയുമായി സംഭാഷണം നടത്താൻ സമയം കണ്ടെത്തുക. സർക്കാർ ഓഫീസിൽ കുടുങ്ങിക്കിടക്കുന്ന എന്തെങ്കിലും തീർപ്പു കൽപ്പിക്കാത്ത വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. നിങ്ങളുടെ യാത്രാ പദ്ധതി എപ്പോഴെങ്കിലും മുടങ്ങി പോയിട്ടുണ്ടെങ്കിൽ , അത് ഉടൻ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക. ഭാഗ്യചിഹ്നം - ഒരു പാരച്യൂട്ട്
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വപ്നം കാണുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകുന്നവരാണ്. നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നുവെങ്കിലും, അത് പ്രാവർത്തികമാക്കുന്നതിൽ ഉണ്ടാകുന്ന അന്തരം നിങ്ങളെ എല്ലായ്പ്പോഴും നിരാശരും പ്രകോപിതരും ആക്കിയേക്കാം. ആ അന്തരം കുറക്കാനും കൂടുതൽ മുന്നേറുന്നതിനുമായുള്ള ഒരു ദിവസമാണ് ഇന്ന്. ഉച്ചഭക്ഷണ സമയത്ത് ആരെങ്കിലും നിങ്ങളെ കാണാൻ ശ്രമിക്കുന്നുണ്ടാകാം. അതൊരു നല്ല ആശയമായിരിക്കും. പ്രാധാന്യമുള്ള കാര്യങ്ങൾ മാറ്റിവെയ്ക്കാൻ സാധ്യത ഉണ്ട്. എന്നാൽ സ്വയം പരിപാലിക്കുന്നതിന് സമയം കണ്ടെത്തുന്നതിന് പ്രഥമ പരിഗണന നൽകണം. വളരെക്കാലമായി മറന്നുപോയ ഒരു ഹോബി ഒരിക്കൽ കൂടി നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു സംഗീതോപകരണം