ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തിരക്കേറിയ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ശ്രദ്ധ ഒരു പദ്ധതിയിൽ കേന്ദ്രീകരിക്കേണ്ടതായി വരും. മറ്റാരെങ്കിലും അതിൽ പ്രവർത്തിച്ചു തുടങ്ങാനും അത് ഏറ്റെടുക്കാനും സാധ്യതയുള്ളതിനാൽ അത് സംരക്ഷിക്കേണ്ട ചുമതല നിങ്ങൾക്കായിരിക്കും. വൈകുന്നേരം നിങ്ങൾ പുറത്ത് സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. ജോലി സമ്മർദം കൂടാൻ സാധ്യതയുണ്ടെങ്കിലും ഉടൻ നിയന്ത്രണത്തിലാക്കാൻ കഴിയും. ഭാഗ്യ ചിഹ്നം: കാക്ക
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ആരെയെങ്കിലും ഫോൺ വിളിക്കുന്ന കാര്യം മാറ്റിവെച്ചിട്ടുണ്ടെങ്കിൽ, ഇന്ന് അതിനുള്ള ദിവസമാണ്. പതിവായി ശാരീരിക വ്യായാമത്തിൽ ഏർപ്പെടേണ്ടത് ഇപ്പോൾ വളരെ പ്രധാനമാണ്. അല്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിച്ചേക്കാം. അങ്ങനെയെങ്കിൽ വൈദ്യോപദേശം തേടേണ്ട സ്ഥിതി ഉണ്ടായേക്കാം. നിങ്ങൾക്ക് പുതിയതായി ഒരു ബിസിനസ്സ് നിർദ്ദേശം ലഭിച്ചേക്കാം, അത് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങൾക്കായി സ്വയം കുറച്ച് സമയം ചെലവഴിക്കുക. ഭാഗ്യചിഹ്നം - അണ്ണാൻ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദിവസത്തിന്റെ ഭൂരിഭാഗവും ഫലപ്രദമായിരിക്കും. പുതിയ പദ്ധതികൾ നടപ്പിലാക്കുകയും തൽക്ഷണ നേട്ടം ഉണ്ടാക്കുകയും ചെയ്യും. അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടാകും. കുടുംബകാര്യങ്ങളിൽ സഹോദരങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും. ഭാഗ്യ ചിഹ്നം: കാട്ടുപൂച്ച
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ സുഹൃത്ത് ചിലപ്പോൾ കുറച്ചു കാലത്തേയ്ക്ക് മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ. നിങ്ങളുടെ വീട്ടു കാര്യങ്ങളിൽ ഇപ്പോൾ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. പുറത്തുനിന്നുള്ള ചിലരുടെ ഇടപെടൽ നിങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം. ജോലിസ്ഥലത്ത് ഒരു പദ്ധതിക്ക് കൂട്ടായ പ്രവർത്തനം ആവശ്യമാണ് അതിനായി തയ്യാറെടുക്കുക. ഭാഗ്യ ചിഹ്നം - ഒരു പ്രാവ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്കും മറ്റുള്ളവർക്കുമായി നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങൾ ലളിതമാക്കുക. ഒരു പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെങ്കിൽ ചിലപ്പോൾ വിഷമങ്ങൾ നേരിട്ടേക്കാം. മേലധികാരികളിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഒരേ പ്രകാരമുള്ള ദിനചര്യങ്ങൾ പിന്തുടരുന്നതാണ് ഉചിതം.
ഭാഗ്യ ചിഹ്നം: ഒരു ചിലന്തി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളിൽ നിന്ന് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ ശ്രമിക്കുക. സർഗ്ഗാത്മകത നിലനിർത്താനും പുരോഗതി കൈവരിക്കാനും നിങ്ങളുടെ മനസ്സിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പുറത്ത് ചെലവഴിക്കാൻ കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - മത്സ്യങ്ങൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ചില ഗുരുതരമായ പ്രശ്നങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. കുറച്ച് നാളുകളായി മാറ്റി വെച്ചിരുന്ന കാര്യങ്ങൾ ആയിരിക്കാം അത്. നിങ്ങൾ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ ദിവസം മുഴുവൻ അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ചില സുഹൃത്തുക്കൾ വൈകുന്നേരം സന്ദർശിക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം: ഒരു കുരുവി
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിൽ നടക്കാൻ പോകുന്ന ഒരു ചടങ്ങിനായുള്ള നിങ്ങളുടെ തയ്യാറെടുപ്പ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേടി തരും. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളുടെ മുൻഗണനകൾക്ക് അനുസരിച്ച് ശരിയായി ക്രമീകരിക്കുക്കുകയാണെങ്കിൽ നിങ്ങൾക്ക് കുറച്ച് സമയം ലാഭിക്കാൻ കഴിയും. ഒരു പുതിയ ദിനചര്യ പിന്തുടരാനുള്ള നിങ്ങളുടെ തീരുമാനം മികച്ചതാണ്. ഇതുവരെ തീർപ്പാക്കാതിരുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ അനുയോജ്യമായ സമയമാണിത്. ഭാഗ്യ ചിഹ്നം : ഒരു രാപ്പാടി
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അസ്വസ്ഥതയ്ക്ക് നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ ഉടൻ തന്നെ ഒരു നല്ല വാർത്ത നിങ്ങളെ തേടിയെത്തും. നിലവിലെ സാഹചര്യങ്ങൾ നിങ്ങളുടെ ഉള്ളിൽ ഒരു പുതിയ ആവേശം സൃഷ്ടിക്കുന്നതിന് അനുകൂലമാണ്. നിങ്ങൾക്ക് വേണ്ടിയുള്ള ഒരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബം കൂടിയാലോചിച്ചേക്കില്ല. ഭാഗ്യചിഹ്നം: ഒരു തെരുവ് നായ
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോൾ കൂടുതൽ പരിശീലനം നടത്തുന്നത് പിന്നീട് നിങ്ങളുടെ സമയം ലാഭിക്കാൻ സഹായിച്ചേക്കും. ഇതിനായി പുതിയ ഒരു സ്കിൽ പഠിച്ചെടുക്കാനും സമയം കണ്ടെത്തും. നിങ്ങളുടെ സ്ഥാനത്തിനായി നിരവധി പേർ താൽപര്യം കാണിക്കുന്നുണ്ട്. ദിവസത്തിന്റെ ആദ്യപകുതി അൽപം തിരക്കേറിയതായിരിക്കാം. ഭാഗ്യ ചിഹ്നം - ഒരു കൂട്ടം പക്ഷികൾ
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില അജ്ഞാതമായ കാരണങ്ങൾ ആയിരിക്കാം നിങ്ങളുടെ വ്യക്തി ജീവിതം പുരോഗമിക്കുന്നതിന് കാലതാമസം വരുത്തുന്നത്. കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുക ഫലങ്ങൾ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. ബുദ്ധിപൂർവമായ തീരുമാനം മുന്നോട്ട് പോകാൻ നിങ്ങളെ സഹായിച്ചേക്കാം. പങ്കാളിയുടെ തെറ്റായ പെരുമാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു പശു
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് മനോഹരമായ ഒരു ദിവസമായിരിക്കും ഇന്ന്. എഴുത്തിനും മറ്റും അനുകൂലമായ സമയം. ഉടൻ തന്നെ ഒരു നല്ല ശീലമായി അത് മാറിയേക്കാം. കഴിഞ്ഞ വർഷത്തെ നിങ്ങളുടെ നേട്ടങ്ങളിൽ നന്ദി ഉള്ളവരായിരിക്കുക. ഈ ദിവസം നിങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകിയേക്കും. ജോലിയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം - ഒരു തവള