വിവിധ രാശികളില് ജനിച്ചവരുടെ 2022 മാര്‍ച്ച് 29ലെ ദിവസഫലം അറിയാം.ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍-ഇന്ന് നിങ്ങള്‍ക്ക് പതിവില്‍ നിന്ന് വ്യത്യസ്തമായി സംതൃപ്തിയും ആശ്വാസവും സമാധാനവും തോന്നിയേക്കാം. നീണ്ട കാത്തിരിപ്പിനൊടുവില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നേടാന്‍ സാധിക്കും. അധികം പരിശ്രമിക്കാതെ തന്നെ ഒരു പുതിയ പദ്ധതി ആരംഭിക്കാനിടയുണ്ട്. അവസാന നിമിഷ ജോലികളും തീര്‍പ്പാക്കാത്ത ചില ജോലികളും പൂര്‍ത്തിയാക്കാനുള്ള ഒരു ദിവസമാണിന്ന്. ഭാഗ്യ ചിഹ്നം - ഒരു പഴകൊട്ട
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍-ഒരു ഓഫറിനെക്കുറിച്ചായിരിക്കും ഇന്ന് നിങ്ങളുടെ ചിന്തകളുടെ ഭൂരിഭാഗവും. നിസ്സാര കാര്യങ്ങളില്‍ പോലും വൈകാരികവും സെന്‍സിറ്റീവായും പെരുമാറും. മുമ്പുണ്ടായിരുന്ന ചില പരിമിതികള്‍ തീര്‍ച്ചയായും മെച്ചപ്പെടുത്താന്‍ കഴിയും. ഭാഗ്യചിഹ്നം - മെഴുകുതിരി സ്റ്റാന്‍ഡ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍-ജോലിസ്ഥലത്ത് പതിവ് പോലുള്ള ഒരു ദിവസമാണെങ്കിലും നിങ്ങള്‍ക്ക് പെട്ടെന്ന് ജോലിഭാരം വര്‍ദ്ധിച്ചേക്കാം. സമയത്തിന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ വന്നുചേരും. ചില സംസാരങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നതിനാല്‍ ഇന്ന് നിങ്ങള്‍ ജാഗ്രത പാലിക്കണം. ഭാഗ്യചിഹ്നം - എംബ്രോയിഡറി ചെയ്ത തുണി.
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍-നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ അംഗീകരിക്കണമെന്നില്ല. എന്നാല്‍ എല്ലാം എപ്പോഴും ന്യായീകരിക്കാനാകില്ല. ഒരു സുപ്രധാന യാത്ര ഉടന്‍ നടത്തേണ്ടി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു കപ്പ് ഗ്രീന്‍ ടീ.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-ചില പുതിയ സംഭവവികാസങ്ങള്‍ കാരണം നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. ഒരു സഹപ്രവര്ത്തകന് നിങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചേക്കാം. അടുത്ത സുഹൃത്തില്‍ നിന്ന് ലഭിക്കുന്ന ഒരു കോള്‍ നിങ്ങള്‍ക്ക് പുതിയ ജീവിതം വാഗ്ദാനം ചെയ്തേക്കാം. വളരെ സജീവമായ ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ഭാഗ്യചിഹ്നം - ഒരു വലിയ ഗ്ലാസ് പാത്രം.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-നിങ്ങളുടെ സ്കില്‍സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ എന്തെങ്കിലും പഠനം നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയേക്കാം. ഒരു സ്പെഷ്യല്‍ വ്യക്തി നിങ്ങളോട് ഗൗരവമായി സംസാരിക്കുകയും നിങ്ങള്‍ അതിനോട് പ്രതികരിക്കുകയും ചെയ്തേക്കാം. വായ്പാ തിരിച്ചടവ് ഇനി ഒരു പ്രശ്നമായി മാറില്ല. ഭാഗ്യചിഹ്നം - പുല്ല് നിറഞ്ഞ സ്ഥലം.
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍-ഒരു സുപ്രധാന രേഖയ്ക്ക് അധികൃതരില്‍ നിന്ന് അംഗീകാരം ലഭിച്ചേക്കാം. നിലവിലെ കരാറില്‍ ചില പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സഹോദരന് വിദേശത്താണെങ്കില് ഉടന്‍ തന്നെ അവരെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യാനിടയുണ്ട്. ഭാഗ്യചിഹ്നം - ഒരു ഫ്ലവര്‍ വാസ്.
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍-ചില പുതിയ ആരോഗ്യ പ്രവര്‍ത്തനങ്ങളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഇന്ന് ചില മികച്ച വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിയും. ഒരു ഫോണ്‍ കോള്‍ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ പ്ലാനുകളെല്ലാം മാറ്റിമറിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു തത്ത.
പിസെസ് (Pisces- മീനം രാശി): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍-നിങ്ങളുടെ ദിനചര്യയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനുള്ള മാനസികാവസ്ഥയിലായിരിക്കില്ല ഇന്ന് നിങ്ങള്‍. നിലവിലെ സാഹചര്യങ്ങള്‍ താല്ക്കാലികമായതിനാല് സ്വയം ഒരു സംശയത്തിന്റെ ആവശ്യമില്ല. ഇന്ന് നിങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ കഴിക്കാന്‍ തോന്നിയേക്കാം. ഭാഗ്യചിഹ്നം - ഒരു പഴയ അലമാര.തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)www.citaaraa.com.